യുവതിക്ക് മറ്റ് ബന്ധങ്ങളുണ്ടായിരുന്നെന്ന് ബിനോയിയുടെ അഭിഭാഷകൻ; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

 rape alligation , anticipatory bail , binoy kodiyeri , Rape case , police , ബിഹാര്‍ യുവതി , ബിനോയ് കോടിയേരി , ബലാത്സംഗ കുറ്റം
മുംബൈ| Last Modified ചൊവ്വ, 2 ജൂലൈ 2019 (17:29 IST)
പീഡന ആരോപണം ഉന്നയിച്ച ബിഹാര്‍ യുവതിക്ക് വേറെയും ബന്ധങ്ങളുണ്ടെന്നു ബിനോയ് കോടിയേരിയുടെ അഭിഭാഷകൻ കോടതിയില്‍.

മുംബൈ ദിൽഡോഷി സെഷൻസ് കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്. തെളിവായി ചിത്രങ്ങളും ഹാജരാക്കി.
ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി.

പരാതിക്കാരി സമർപ്പിച്ച രേഖയിലെ വൈരുധ്യങ്ങളുണ്ടെന്ന് ബിനോയിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഒപ്പ് ബിനോയിയുടേതല്ല. ബിനോയിയുടെ പിതാവ് മുൻമന്ത്രിയാണെന്ന് പരിഗണിക്കേണ്ടതില്ല. പിതാവിന് കേസുമായി ഒരു ബന്ധവുമില്ല. ജാമ്യാപേക്ഷയിൽ ഡിഎൻഎ പരിശോധന എന്ന ആവശ്യം പരിഗണിക്കരുത്.


ബലാത്സംഗ കുറ്റം ആരോപിക്കാനുള്ള തെളിവുകള്‍ വാദിഭാഗത്തിന്റെ പക്കലില്ല. എഫ്.ഐ.ആറിലും യുവതി നല്‍കിയ പരാതിയിലുമുള്ള കാര്യങ്ങള്‍ തമ്മില്‍ പൊരുത്തക്കേടുണ്ട്. അതുകൊണ്ടാണ് ജാമ്യാപേക്ഷയില്‍ ഇക്കാര്യം സൂചിപ്പിക്കാതിരുന്നത്. വിവാഹം നടന്നതടക്കം യുവതി കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണ്.

ഹിന്ദു വിവാഹ നിയമം അനുസരിച്ച് ഒരു വട്ടം വിവാഹിതനായ ബിനോയ്‌ ആ ബന്ധം നില നിൽക്കെ പരാതിക്കാരിയായ യുവതിയെ വിവാഹം കഴിച്ചെങ്കിൽ ആ വിവാഹം പ്രഥമ ദൃഷ്ട്യാ നില നിൽക്കില്ലെന്നും ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

അതേസമയം കുട്ടിയുടെ അച്ഛൻ ബിനോയ് ആണെന്നതിന് തെളിവ് പാസ്പോർട്ട് ആണെന്ന് യുവതി വ്യക്തമാക്കി. യുവതിയുടെ പാസ്പോർട്ടിലും ഭർത്താവിന്റെ പേര് ബിനോയ് എന്നാണ്. ആദ്യ വിവാഹം ബിനോയ് മറച്ചുവച്ചു. ബിനോയിയും അമ്മയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്നുവരെ ഭീഷണി ഉണ്ടായെന്ന് യുവതി കോടതിയിൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :