പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

പീഡനക്കേസ് പ്രതി അറസ്റ്റില്‍

ആര്യനാട്| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (15:47 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലാര്‍ മീന്‍മുട്ടി മംഗല കരിക്കകം വീട്ടില്‍ അമിത് മോഹന്‍ എന്ന 25 കാരനാണ് ആര്യനാട് പൊലീസ് വലയിലായത്.

സ്കൂള്‍ വിദ്യാര്‍ത്ഥിനിയുമായി ഫോണിലൂടെ ബന്ധം സ്ഥാപിച്ച് പ്രണയം നടിക്കുകയും പിന്നീട് പ്രതിയുടെ മംഗലപുരം വാലിക്കോണത്തെ പൂട്ടിക്കിടക്കുന്ന കുടുംബവീട്ടില്‍ വച്ച് പീഡിപ്പിക്കുകയുമായിരുന്നു. പിന്നീടും നിരവധി സ്ഥലങ്ങളില്‍ ഇയാള്‍ കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചതായാണു വിവരം.

പെണ്‍കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതിയെ കുടുക്കിയത്. പീഡനത്തിനു ഒത്താശ ചെയ്തു എന്ന കുറ്റത്തിനു പ്രതിയുടെ മാതാവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :