സര്‍ക്കാരിന്റെ പ്രതിച്ഛായ നശിച്ചു; നേതൃമാറ്റത്തിന് ഐ ഗ്രൂപ്പ് കരുനീക്കം

 സോളാര്‍ കേസ് , ഐ ഗ്രൂപ്പ് , എ ഗ്രൂപ്പ് , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , രമേശ് ചെന്നിത്തല
തിരുവനന്തപുരം| jibin| Last Modified വെള്ളി, 24 ഏപ്രില്‍ 2015 (12:32 IST)
സോളാര്‍ കേസിന് പിന്നാലെ ബാര്‍ കോഴ കേസും സര്‍ക്കാരിനെ പ്രതിക്കുട്ടിലാക്കിയ സാഹചര്യത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് ഐ ഗ്രൂപ്പിന്റെ മുന്നറിയിപ്പ് നല്‍കി. ഈ നിലയില്‍ മുന്നോട്ടു പോയാല്‍ വരുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ദയനീയ പരാജയമാകും കാത്തിരിക്കുന്നതെന്ന് ഐ ഗ്രൂപ്പ് കേന്ദ്രത്തെ അറിയിച്ചതായാണ് സൂചന. അതേസമയം ഐ ഗ്രൂപ്പ് നീക്കത്തിനു തടയിടാന്‍ എ ഗ്രൂപ്പും കരുക്കള്‍ നീക്കി തുടങ്ങി.

സോളാര്‍ കേസിന് പിന്നാലെ ബാര്‍ കേസും കത്തി നില്‍ക്കുകയാണ്. സര്‍ക്കാര്‍ പ്രതിരോധത്തില്‍ ആണെന്നതിന് സംശയമില്ല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടികള്‍ കൊണ്ടൊന്നും ജനങ്ങളെ കൈയിലെടുക്കാന്‍ സാധിക്കില്ല. പ്രതിപക്ഷം നടത്തുന്ന ശക്തമായ കരു നീക്കങ്ങളും ഘടകകഷികള്‍ നടത്തുന്ന വിലപേശലും സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിച്ചുവെന്നും ഐ ഗ്രൂപ്പ് ദേശീയ നേതൃത്വത്തെ അറിയിച്ചെന്നാണു വിവരം.

അതേസമയം ഐ ഗ്രൂപ്പിന്റെ നീക്കത്തെ ശക്തമായി നേരിടാനാണ് എ ഗ്രൂപ്പില്‍ ധാരണയായത്.
ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കി രമേശ് ചെന്നിത്തലയെ ആ സ്ഥാനത്തു കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഐ ഗ്രൂപ്പിന്റെ നീക്കമെന്നാണ് എ ഗ്രൂപ്പ് പറയുന്നത്. സര്‍ക്കാറിനു മേല്‍ അഴിമതിയുടെ കരിനിഴലുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് തറയില്‍ വ്യക്തമാക്കുകയും ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :