ജിഷ കൊലക്കേസ്: ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നു, വിവരങ്ങൾ പൊലീസ് പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല

ജിഷ വധക്കേസുമായി ബന്ധപ്പെട്ട് പല വ്യാഖ്യാനങ്ങൾ പുറത്തുവരുന്നതിനാൽ ജനങ്ങൾ ആശക്കുഴപ്പത്തിൽ പെട്ടിരിക്കുകയാണെന്നും അതിനാൽ ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്

തിരുവനന്തപുരം| aparna shaji| Last Modified വ്യാഴം, 23 ജൂണ്‍ 2016 (13:54 IST)
വധക്കേസുമായി ബന്ധപ്പെട്ട് പല വ്യാഖ്യാനങ്ങൾ പുറത്തുവരുന്നതിനാൽ ജനങ്ങൾ ആശക്കുഴപ്പത്തിൽ പെട്ടിരിക്കുകയാണെന്നും അതിനാൽ ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

അതേസമയം, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി അമീറുൽ ഇസ്ലാമിന്റെ മൊഴിയിൽ വൈരുദ്ധ്യങ്ങൾ ഏറുകയാണ്. കൊലപാതകത്തിനുപയോഗിച്ച കത്തി കണ്ടെത്താൻ കഴിയാത്തതും പൊലീസിനെ കുഴക്കുകയാണ്. അമീറുലിന്റെ സഹോദരനെ പെരുമ്പാരൂറിൽ ചോദ്യം ചെയ്തു വരികയാണ്.

അതോടൊപ്പം, ജിഷയുടെ അമ്മ രാജേശ്വരിക്ക് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യത്തിന്റെ പങ്ക് ആവശ്യപ്പെട്ട് ഭർത്താവ് പാപ്പു ഇന്നലെ കളക്ടറെ കണ്ടു. ജിഷ തന്റെ മകളാണെന്നും, ജീവിക്കാൻ ബുദ്ധിമുട്ടാണെന്നും അതിനാൽ ആനുകൂല്യത്തിൽ ഒരു പങ്ക് തനിയ്ക്കും അവകാശപ്പെട്ടതാണെന്നുമാണ് പാപ്പു വാദിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :