എംഎല്‍എയുടെ കൈവരെ അടിച്ചൊടിക്കുന്ന കയറൂരിവിട്ട പൊലീസാണ് കേരളത്തിലുള്ളത്: ചെന്നിത്തല

  ramesh chennithala , congress , Cpm , kanam rajendran , കോണ്‍ഗ്രസ് , രമേശ് ചെന്നിത്തല , എല്‍ദോ എബ്രഹാം
തിരുവനന്തപുരം| Last Modified ബുധന്‍, 24 ജൂലൈ 2019 (10:39 IST)
ഭരണകക്ഷി എംഎല്‍എയുടെ കൈ അടിച്ചൊടിക്കുന്ന കയറൂരിവിട്ട പൊലീസാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.


“സമരം ചെയ്യുന്നവരെ എല്ലാം തല്ലിച്ചതയ്ക്കുന്ന പൊലീസായി കേരളാ പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയൻ മാറ്റിയെടുത്തു. പൊലീസിന്റെയും സര്‍ക്കാരിന്റെയും നടപടികളോട് പ്രതികരിക്കാന്‍ തയ്യാറാകാത്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് അപഹാസ്യമാണ്”.

“ഈ കിരാത നടപടികള്‍ക്കെതിരെ പോരാടാന്‍ എന്തുകൊണ്ട് സിപിഐ മുന്നോട്ടുവരുന്നില്ല എന്നത് അര്‍ഥഗര്‍ഭമായ കാര്യമാണ്. ഇത്തരത്തില്‍ ആട്ടും തുപ്പും സഹിച്ച് സിപിഐ എത്രകാലം മുന്നോട്ടുപോകും എന്നതാണ് അറിയേണ്ടതായിട്ടുള്ളത്”.

ഞാറയ്‌ക്കല്‍ സിഐയെ സസ്പെന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ മാര്‍ച്ച് നടത്തിയത്. എംഎൽഎ അടക്കം ഏഴ് പേർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. എല്‍ദോ എബ്രഹാം എംഎല്‍എ, ജില്ലാ പഞ്ചായത്തംഗവും സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ കെഎന്‍ സുഗതന്‍, ജില്ലാ സെക്രട്ടറി പി രാജു എന്നിവര്‍ക്ക് പരുക്കേറ്റു. ഇരുപതോളം പ്രവര്‍ത്തകര്‍ക്കും പൊലീസിന്റെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :