കൊലയ്ക്ക് മുൻപ് അഖിൽ രാഖിയെ വിവാഹം ചെയ്തു, കൊന്നത് കാറിനകത്ത് വെച്ച്; അഖിൽ കുടുങ്ങുമോ?

Last Modified വെള്ളി, 26 ജൂലൈ 2019 (17:38 IST)
ആമ്പൂരിൽ കൊല്ലപ്പെട്ട രാഖി നെയ്യാറ്റിൻ‌കരയിൽ എത്തിയിരുന്നു എന്നതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചു. രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റ് പരിസരത്തുകൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ജൂണ്‍ 21ന് രാഖി നെയ്യാറ്റിന്‍ക്കരയില്‍ എത്തി എന്നതിന്റെ സ്ഥിരീകരണം കൂടിയായ് ദൃശ്യങ്ങള്‍.

ദൃശ്യങ്ങളില്‍ കാണുന്നത് മകള്‍ രാഖി തന്നെയാണെന്നും 21 ന് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ധരിച്ചിരുന്ന വേഷം തന്നെയാണ് ദൃശ്യങ്ങളുള്ളതെന്നും അച്ഛന്‍ സ്ഥിരീകരിച്ചു. അതേസമയം, കഴിഞ്ഞ ഫെബ്രുവരി 15നു ഇരുവരും വീട്ടുകാർ അറിയാതെ എറണാകുളത്തുള്ള ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്തതായി റിപ്പോർട്ട്.

എന്നാൽ, ഇതിനുശേഷം മറ്റൊരു പെൺകുട്ടിയുമായി അഖിലിന്റെ വിവാഹം നിശ്ചയിച്ചത് രാഖി അറിയുകയും പ്രശ്നമുണ്ടാക്കുകയും ചെയ്തു. ബന്ധത്തിൽ നിന്നും ഒഴിയാൻ കഴിയില്ലെന്ന് രാഖി തീർത്തു പറഞ്ഞു. ഇതോടെ അഖിലിനും രാഹുലിനും പെൺകുട്ടിയോട് പകയായി. കരുതിക്കൂട്ടി വിളിച്ച് കൊണ്ട് വന്ന് കൊലപ്പെടുത്തുകയായിരുന്നു.

പൊലീസ് അറസ്റ്റ് ചെയ്ത് നിലവില്‍ റിമാന്റിലുള്ള കൂട്ടുപ്രതിയായ ആദര്‍ശിന്റെ മൊഴി പ്രകാരം അഖില്‍ തന്നെയാണ് രാഖിയെ കൊലപ്പെടുത്തിയത്. അഖിലിന്റെ സഹോഹരന്‍ രാഹുലിനും കൃത്യത്തില്‍ പങ്കുണ്ട്. അഖിലിന്റെ സുഹൃത്തിനായ ആദർശിന്റെ കാറിന്റെ പിൻ‌സീറ്റിൽ വെച്ചാണ് രാഹുലും അഖിലും രാഖിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് സൂചന.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :