ജയിക്കുന്ന സീറ്റുകളില്‍ തന്നെ മത്സരിക്കാതെ വെല്ലുവിളി നിറഞ്ഞ സീറ്റുകളിലും നേതാക്കള്‍ മത്സരിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ജയിക്കുന്ന സീറ്റുകളില്‍ തന്നെ മത്സരിക്കാതെ വെല്ലുവിളി നിറഞ്ഞ സീറ്റുകളിലും നേതാക്കള്‍ മത്സരിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കോഴിക്കോട്| JOYS JOY| Last Modified ബുധന്‍, 2 മാര്‍ച്ച് 2016 (10:12 IST)
സ്ഥിരമായി ജയിക്കുന്ന സീറ്റുകളില്‍ തന്നെ മത്സരിക്കുന്ന പതിവില്‍ നിന്ന് നേതാക്കള്‍ മാറണമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. വെല്ലുവിളിയുള്ള സീറ്റുകളില്‍ മത്സരിക്കാന്‍ നേതാക്കള്‍ തയ്യാറാകണം. പാര്‍ട്ടി അനുവദിക്കുകയാണെങ്കില്‍ ജയസാധ്യതയുള്ള സീറ്റില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

ഒരു സ്വകാര്യ വാര്‍ത്താചാനലിനോട് സംസാരിക്കവെയാണ് ഉണ്ണിത്താന്‍ നിലപാട് വ്യക്തമാക്കിയത്. കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ സ്ഥാനാര്‍ത്ഥിയാകുന്നത് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും സാധ്യതകളെ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞതവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവ് മൂലം 15 സീറ്റെങ്കിലും യു ഡി എഫിന് നഷ്‌ടപ്പെട്ടു. എന്നാല്‍, ഇത്തവണ അത് അനുവദിക്കരുതെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :