തിരുവനന്തപുരം|
jibin|
Last Updated:
തിങ്കള്‍, 8 ജൂണ്‍ 2015 (13:11 IST)
ചൂടിന് ശേഷം സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. അടുത്ത പത്ത് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം വ്യക്തമാക്കുകയും ചെയ്തു. മധ്യകേരളത്തില്‍ പുലര്‍ച്ചെ മുതല്‍ ശക്തമായ
മഴ പെയ്യുകയാണ്.
തെക്കന്‍ കേരളത്തിലും മഴ ശക്തമായിട്ടുണ്ട്. എന്നാല്‍ വടക്കന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രി മുതല്‍ തന്നെ മഴ പെയ്യുന്നുണ്ടെങ്കിലും ശക്തി പ്രാപിച്ചിട്ടില്ല. തെക്കു-പടിഞ്ഞാറന്‍ മണ്‍സൂണ്‍ അഞ്ച് ദിവസം വൈകിയാണ് സംസ്ഥാനത്ത് എത്തിയത്. ചിലയിടങ്ങള്‍ മഴയോടൊപ്പം ചെറിയ തോതില്‍ കാറ്റും വീശുന്നുണ്ട്. അതേസമയം, മഴ ശക്തിയാകുമെന്നാണ് റിപ്പോര്‍ട്ട്.