പതിമൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് തുടരുന്നു; സംസ്ഥാനത്ത് രണ്ട് ദിവസത്തിൽ 39 മരണം

പതിമൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് തുടരുന്നു; സംസ്ഥാനത്ത് രണ്ട് ദിവസത്തിൽ 39 മരണം

തിരുവനന്തപുരം| Rijisha M.| Last Modified വ്യാഴം, 16 ഓഗസ്റ്റ് 2018 (09:58 IST)
ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്തെ പലയിടങ്ങളിലും ആളുകൾ ദുരിതത്തിൽ. വിവിധയിടങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ശക്തമാകുകയാണ്. വീടുകളിൽ സഹായം ലഭിക്കാതെ നിരവധിപേർ കുടുങ്ങിക്കിടക്കുന്നു. എറണാകുളം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ സ്ഥിതി അതീവ ഗുരുതരമാണ്.

കറന്റില്ല, മലയോര മേഖലകളിൽ ഉരുൾപൊട്ടലും വ്യാപകമാണ്. കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി 39 മരണം.

ഈരാറ്റുപേട്ട തീക്കോയിക്കുസമീപം രാത്രി വീടിനുമുകളിൽ മണ്ണിടിഞ്ഞുവീണ് നാലുപേർ മരിച്ചു. തൃശൂർ പൂമലയിൽ വീടു തകർന്ന് രണ്ടുപേർ മരിച്ചു. കോഴിക്കോട് കൂടരഞ്ഞിയിൽ ഉരുൾപൊട്ടലിൽ രണ്ടുപേർ മരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :