രേണുക വേണു|
Last Modified ശനി, 23 ഓഗസ്റ്റ് 2025 (18:52 IST)
Rahul Mamkootathil: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങളില്‍ മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനമാക്കിയാണ് കേസ്.
ലൈഗിക അതിക്രമം, ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ളതിലാണ് കേസ്. ഡിജിപിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ബാലാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെച്ചേക്കുമെന്നും വാര്‍ത്തകള്‍ വരുന്നു. യുവതിയെ ഗര്‍ഭഛിദ്രത്തിനു രാഹുല്‍ നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടതായാണ് വിവരം.