‘ആരോ ഓഫീസില്‍ എത്തിയിട്ടുണ്ട്, പിന്നെ വിളിക്കാം’; മരണത്തിന് തൊട്ടുമുമ്പ് രസീല എല്ലാം വ്യക്തമാക്കി - പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

‘ആരോ ഓഫീസില്‍ എത്തിയിട്ടുണ്ട്, പിന്നെ വിളിക്കാം’; രസീലയുടെ അവസാന വാക്കുകള്‍ വിരല്‍ ചൂണ്ടുന്നതാര്‍ക്കു നേരെ - പിടിവലി നടന്നുവെന്ന് പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

  pune techie murder, infosys employee murder, infosys murder, infosys pune murder, pune , Rasila Raju , Rasila , blood , police , infosys , techie , രസീല രാജു , മലയാളി സോഫ്‌റ്റ് വെയര്‍ , ഇന്‍ഫോസിസ് , പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് , രസീല ,  കമ്പനി മാനേജർ , അഞ്ജലി
പൂനെ| jibin| Last Updated: തിങ്കള്‍, 6 ഫെബ്രുവരി 2017 (14:09 IST)
മലയാളി സോഫ്‌റ്റ് വെയര്‍ എന്‍ജിനീയര്‍ രാജുവിനെ പുനെയിലെ ഇന്‍ഫോസിസ് കാമ്പസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ തുടരുന്നു. പല കാരണങ്ങള്‍ പറഞ്ഞ് രസീലയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തിയതിന് പിന്നാലെ കൊലയ്‌ക്ക് മുമ്പ് പിടിവലി ഉണ്ടായതായി പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

രസീലയുടെ നെഞ്ചത്തും മുഖത്തും ശക്തിയായി മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇടതു തോളില്‍ കടിയേറ്റതിന്റെ പാടുകളും പിടിവലി ഉണ്ടായതിന്റെ ലക്ഷണങ്ങള്‍ ശരീരത്തുണ്ടെന്നും പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ബന്ധുവായ അഞ്ജലിയോടോണ് രസീല മരണത്തിനു തൊട്ടുമുമ്പ് ഫോണില്‍ സംസാരിച്ചത്. “ ഇവിടെ നിന്ന് ബംഗ്ലരൂവിലേക്കുള്ള ട്രാന്‍‌സര്‍ ഇന്നത്തെ എന്റെ ജോലിക്കനുസരിച്ചായിരിക്കും. അങ്ങനെയാണെങ്കില്‍ ഫെബ്രുവരി ആദ്യ ആഴ്‌ച തന്നെ ട്രാന്‍‌ഫര്‍ ലഭിക്കും. ഓഫീസില്‍ ആരോ എത്തിയിട്ടുണ്ടെന്നും അതിനാല്‍ പിന്നെ വിളിക്കാം ”- ഇത് പറഞ്ഞാണ് രസീല ഫോണ്‍ കട്ടാക്കിയതെന്ന് അഞ്ജലി വ്യക്തമാക്കി.

അതേസമയം, സംഭവസ്ഥലം ഇതുവരെ ഫോറന്‍സിക് വിദഗ്ദരെ കൊണ്ട് പരിശോധിപ്പിക്കാത്ത പൊലീസിന്റെ നടപടി ദുരൂഹതയുണര്‍ത്തുന്നതാണ്.

നേരത്തെ, പല കാരണങ്ങള്‍ പറഞ്ഞ് കമ്പനി മാനേജർ രസീലയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ പ്രതിയെന്ന് കരുതുന്ന സുരക്ഷാ ജീവനക്കാരൻ ബാബൻ സൈക്കിയയെക്കുറിച്ച് രസീല ഒരിക്കല്‍ പോലും പരാതി പറഞ്ഞിരുന്നില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

പുനെയില്‍ ജോലിക്ക് കയറിയ ആദ്യ മൂന്ന് മാസം രസീല സന്തോഷത്തിലായിരുന്നുവെങ്കിലും പിന്നീട് മാനേജരിൽ നിന്നു മാനസിക സമ്മര്‍ദ്ദം നേരിടുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ ട്രാന്‍‌സ്‌ഫര്‍ ലഭിക്കാത്തതിലും അവള്‍ക്ക് നിരാശയുണ്ടായിരുന്നു. സംഭവം നടന്ന ഞായറാഴ്‌ച രസീലയുമായി ഫോണിൽ സംസാരിച്ച മാതൃസഹോദരിയുടെ മകൾ ആതിരയോട് ഇക്കാര്യങ്ങള്‍ രസീല വ്യക്തമാക്കുകയും ചെയ്‌തിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഓഫീസിനുള്ളിൽ കമ്പ്യൂട്ടര്‍ വയർ കഴുത്തിൽ മുറുകിയ നിലയിലാണ് രസീലയുടെ മൃതദേഹം കണ്ടെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :