ഉഷയെ ഗുജറാത്തിലേക്ക് വിടില്ലെന്ന് തിരുവഞ്ചൂര്‍; പോകുമെന്ന് താരം

   പിടി ഉഷ , തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , നരേന്ദ്ര മോഡി , ഗുജറാത്ത് , ഉഷാ സ്‌കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സ്
കോഴിക്കോട്| jibin| Last Updated: തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (13:07 IST)
ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വനിതാ അത്‌ലറ്റുകളില്‍ ഒരാളായ ഒളിമ്പ്യന്‍ ഗുജറാത്തിലേക്ക് പോകുന്ന വാര്‍ത്ത ഗൗരവമായി എടുക്കുമെന്ന് സ്പോര്‍ട്സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉഷാ സ്കൂളിന് സര്‍ക്കാര്‍ മതിയായ സൗകര്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ കാര്യത്തില്‍ ഉഷയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. സ്കൂളിനെതിരെ ചിലര്‍ സമരം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതില്‍ ആവശ്യമെങ്കില്‍ ഇടപെടും. ഉഷാ സ്കൂളിലെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ കായികരംഗത്ത്‌ ഗുജറാത്തിന്റെ പേര്‌ എഴുതിചേര്‍ക്കാന്‍ കേരളത്തില്‍ സ്‌ഥാപിച്ചിരിക്കുന്ന ഉഷാ സ്‌കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സ് അക്കാദമിയുടെ അതേ മാതൃകയിലുള്ള പരിശീലനപദ്ധതികള്‍ തുടങ്ങാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്തിലേക്ക് ക്ഷണിച്ചതാണ് പുതിയ വാര്‍ത്ത.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ്‌ ഉഷ ഗുജറാത്തില്‍ എത്തുന്നത്‌. മോഡി ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു ക്ഷണം. അലഹബാദിലെയും വഡോദരയിലെയും അടിസ്‌ഥാന സൗകാര്യങ്ങള്‍ തൃപ്‌തിപ്പെട്ട ഉഷ നവംബര്‍ 9 നും 15 നും ഇടയില്‍ ഗുജറാത്തിലെ പ്രധാന നഗരങ്ങളില്‍ സെലക്ഷന്‍ ട്രയല്‍സ്‌ നടത്തി താരങ്ങളെ കണ്ടെത്തുമെന്ന്‌ വ്യക്‌തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :