പിടി തോമസ് എംഎല്‍എയെ അപായപ്പെടുത്താല്‍ ശ്രമം

പിടി തോമസ് എംഎല്‍എയെ അപായപ്പെടുത്താല്‍ ശ്രമം

  PT thomas , police , car , accident , arrest , police station , arrest , പാലാരിവട്ടം പൊലീസ് , പൊലീസ് , പിടി തോമസ് , പിടി തോമസ് എംഎല്‍എ , ടയറിന്റെ ബോള്‍ട്ടുകള്‍
കൊച്ചി| jibin| Last Updated: തിങ്കള്‍, 24 ജൂലൈ 2017 (15:55 IST)
തന്നെ അപായപ്പെടുത്താല്‍ ശ്രമം നടന്നുവെന്ന് കാട്ടി പിടി തോമസ് എംഎല്‍എ പൊലീസില്‍ പരാതി നല്‍കി. പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിലാണ് അദ്ദേഹം പരാതി നല്‍കിയത്.

കാറിന്റെ മൂന്ന് ടയറുകളുടെ ബോള്‍ട്ട് ഇളക്കിവച്ച നിലയിലും ഒരു ടയറിന്റെ ബോള്‍ട്ടുകള്‍ പൂര്‍ണ്ണമായി ഊരിമാറ്റിയ നിലയിലായിരുന്നു. വൈറ്റിലയില്‍ വെച്ച് നാട്ടുകാരാണ് ഇത് കണ്ടതെന്നും പിടി തോമസ് വ്യക്തമാക്കുന്നു.

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ കഴിഞ്ഞ ദിവസം പിടി തോമസിന്റെ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട ശേഷം സംഭവസ്ഥലത്ത് ആദ്യം എത്തിച്ചേര്‍ന്നവരില്‍ ഒരാളായിരുന്നു അദ്ദേഹം.

തനിക്ക് അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷണ സംഘം ചോദിക്കുകയും അതിന് ഉത്തരങ്ങള്‍ നല്‍കുകയും ചെയ്‌തതായി പിടി തോമസ് മൊഴിയെടുക്കലിന് ശേഷം പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :