പ്രോട്ടോകോള്‍ തെറ്റിച്ചു; ഉദ്യോഗ്സ്ഥന് രമേശിന്റെ ശകാരം

തിരുവനന്തപുരം:| Last Modified ശനി, 19 ജൂലൈ 2014 (08:27 IST)
രാഷ്ട്രപതിയുടെ ഒപ്പം വന്ന ഉദ്യോഗസ്ഥന്‍ സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും പ്രോട്ടോകോള്‍ അനുസരിച്ചുള്ള സ്ഥാനം നല്‍കാത്തതിനെത്തുടര്‍ന്ന് ആഭ്യന്തരമന്ത്രി ഉദ്യോഗസ്ഥനെ ശകാരിച്ചു.


രാഷ്ട്രപതി തിരുവനന്തപുരത്തെത്തിയപ്പോഴാണ് സംഭവം നടന്നത്.കേരള സര്‍ക്കാറിന്റെ ഔദ്യോഗിക സ്വീകരണം കാസര്‍കോട്ട് കഴിഞ്ഞതിനാല്‍ രമേശ് ചെന്നിത്തലയുള്‍പ്പെടെ എല്ലാവരും വിമാനത്തിനടുത്തേക്ക് നീങ്ങുകയായിരുന്നു.രാഷ്ട്രപതിയെ സ്വീകരിക്കാന്‍
ആദ്യം ഗവര്‍ണര്‍, പിന്നെ മുഖ്യമന്ത്രി, മേയര്‍ കെ. ചന്ദ്രിക, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, മന്ത്രിമാര്‍, എംപി, പിന്നെ ഉദ്യോഗസ്ഥര്‍ എന്നീ ക്രമത്തിലാണ് നിന്നത്. എന്നാല്‍ ഇതേ വിമാനത്തില്‍ എത്തിയ ഉദ്യോഗസ്ഥന്‍ സ്പീക്കറോടും മന്ത്രിമാരോടും പിന്‍നിരയിലേക്കു പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. സ്പീക്കറും മന്ത്രിമാരും മാറിയപ്പോ‍ള്‍ തല്‍സ്ഥാനത്തു ചീഫ് സെക്രട്ടറി, ഡിജിപി, കലക്ടര്‍, സിറ്റി പൊലീസ് കമ്മിഷണര്‍, വ്യോമസേനാ, നാവികസേനാ, കരസേനാ ഉദ്യോഗസ്ഥര്‍ എന്നിവരെ
നിര്‍ത്തി.

രാഷ്ട്രപതിയെ സ്വീകരിച്ചതിനുശേഷം
ഗവര്‍ണറും രാഷ്ട്രപതിയും കാറില്‍ നീങ്ങിയപ്പോള്‍
രമേശ് ചെന്നിത്തല
ഉദ്യോഗസ്ഥനെ ശകാരിക്കുകയായിരുന്നു. പ്രോട്ടോകോള്‍ അനുസരിച്ചുള്ള സ്ഥാനം സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥന്‍ നല്‍കിയില്ലെന്ന് രമേശ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതേപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഒന്നും സംഭവിച്ചില്ലെന്നാണ് രമേശ് ചെന്നിത്തല മറുപടി നല്‍കിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :