വിവാഹം കഴിച്ചതിന് ബന്ധുക്കള്‍ മനോരോഗ ആശുപത്രിയില്‍ അടച്ച വൈദികനെ മോചിപ്പിച്ചു.

തൊടുപുഴ:| Last Modified ചൊവ്വ, 22 ജൂലൈ 2014 (13:11 IST)
വിവാഹം കഴിച്ചതിന്റെ പേരില്‍ വൈദികനെ മനോരോഗ ആശുപത്രിയില്‍ അടച്ചെന്നു പരാതി. ഭര്‍ത്താവിനെ വിട്ടുകിട്ടാന്‍ വൈദികന്റെ ഭാര്യ
മനോരോഗ ആശുപത്രിക്കു മുന്‍പില്‍ കുത്തിയിരുപ്പ് സമരം നടത്തി.കുത്തിയിരുപ്പ് സമരം നിരവധി വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് തൊടുപുഴ പോലീസ് സ്ഥലത്തെത്തി ഇയാള്‍ക്ക് ഡിസ്ചാര്‍ജ് വാങ്ങി.

നേരത്തെ വൈക്കം ചെമ്പ് സ്വദേശിയും ഇറ്റാലിയന്‍ സന്യാസ സഭാംഗവുമായിരുന്ന ജെയിന്‍ വര്‍ഗീസും വൈപ്പിന്‍ സ്വദേശിനി സുറുമി എന്ന മേരിയും എറണാകുളം രജിസ്‌ട്രാര്‍ ഓഫീസില്‍
കഴിഞ്ഞ മേയ്‌ 31-നു
വിവാഹിതരായിരുന്നു. വിവാഹത്തിന് ശേഷം ഇവര്‍ ബാഗ്ലൂരില്‍
സ്ഥിരതാമസമാക്കി. അടുത്തിടെ വിവാഹ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഇരുവരും നാട്ടിലെത്തിയിരുന്നു. എന്നാല്‍ പിതാവുമായി സംസാരിക്കാന്‍ വീട്ടിലേക്ക് പോയ ജെയിന്‍ വര്‍ഗീസിനെ ബന്ധുക്കള്‍ ചേര്‍ന്ന്‌ മാനസികരോഗ ആശുപത്രിയില്‍ അടയ്‌ക്കുകയായിരുന്നുവെന്നു സുറുമി പറയുന്നു.

മകന് മാനസിക രോഗമുണ്ടെന്നും പൂര്‍ണബോധത്തോടെയല്ല വിവാഹം കഴിച്ചതെന്നും അതിനാല്‍ രജിസ്‌ട്രഷന്‍ റദ്ദാക്കണമെന്നും കാട്ടി ജില്ലാ രജിസ്‌ട്രാര്‍ക്ക്‌ ജയിന്റെ പിതാവ് പരാതിപ്പെട്ടിട്ടുണ്ട്.ഇത്‌ ഹിയറിംഗിനായി വച്ചിരിക്കുകയാണ്‌.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :