കുമ്പസാര പീഡനം: രണ്ടു വൈദികർ കൂടി കീഴടങ്ങി

കൊല്ലം, തിങ്കള്‍, 13 ഓഗസ്റ്റ് 2018 (11:53 IST)

കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്സ് സഭയിലെ രണ്ടു കീഴടങ്ങി. ഒന്നാംപ്രതി ഫാ. ഏബ്രഹാം വർഗീസ്, നാലാംപ്രതി ഫാ. ജെയ്സ് കെ. ജോർജ് എന്നിവരാണു കീഴടങ്ങിയത്. 
 
വൈദികർ കീഴടങ്ങാൻ തയാറാണെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് വൈദികരോട് ഇന്ന് കീഴടങ്ങാനും കോടതി വിധിച്ചു. അറസ്റ്റിനുശേഷം വൈദികർ സമർപ്പിക്കുന്ന ജാമ്യാപേക്ഷയിൽ ഇന്നുതന്നെ വിചാരണക്കോടതി വിധി പറയണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
 
രണ്ടുപേരും 13നകം കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് ഇവര്‍ കീഴടങ്ങിയത്. ഈ കേസിലെ രണ്ടും മൂന്നും പ്രതികള്‍ മുമ്പ് കീഴടങ്ങിയിരുന്നു. കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 34കാരിയെ ലൈംഗിക ചൂഷണം ചെയ്തുവെന്നാണ് വൈദികര്‍ക്കെതിരായ കേസ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രളയക്കെടുതി; കേന്ദ്രസഹായം അപര്യാപ്‌തമെന്ന് ഇ ചന്ദ്രശേഖരൻ

പ്രളയക്കെടുതിയില്‍ കേരളത്തിന് കേന്ദ്രം അനുവദിച്ച അടിയന്തര ധനസഹായം പര്യാപ്‌തമല്ലെന്ന് ...

news

വയനാടിനായി നാടൊന്നാകെ കൈകോർക്കുന്നു; ദുരിതാശ്വാസ ക്യാംപുകള്‍ പിരിച്ചുവിടുക വീടുകള്‍ വാസയോഗ്യമാക്കിയ ശേഷം!

ശക്തമായ മഴയും ഉരുൾപൊട്ടലും വയനാട്ടിൽ ഇല്ലാതാക്കിയത് നിരവധി കുടുംബങ്ങളാണ്. 300ലധികം ...

news

‘മോഹൻലാലിനെ കെട്ടിപ്പിടിക്കാൻ ഞാനില്ല‘- സൂപ്പർതാരത്തെ തീർത്തും ഒഴിവാക്കി സംവിധായകൻ

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങ് വിതരണത്തിനിടയിൽ മോഹൻലാലിന് നേരെ ‘കൈത്തോക്ക് ...

news

ലോക്സഭാ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു

മുൻ ലോക്‌സഭാ സ്‌പീക്കർ സോമനാഥ് ചാറ്റർജി (89) അന്തരിച്ചു. വൃക്കരോഗം ബാധിച്ച് സ്വകാര്യ ...

Widgets Magazine