ശിവഗിരി മഠാധിപതി പ്രകാശാനന്ദ ബിജു രമേശുമായി കൂടികാഴ്ച നടത്തി

Last Modified വെള്ളി, 23 ജനുവരി 2015 (20:25 IST)
ശിവഗിരി മഠാധിപതി ബിജു രമേശുമായി കൂടികാഴ്ച നടത്തി. ഏഴ് മണിയോടെ ബിജു രമേശിന്റെ വീട്ടിലെത്തിയാണ് പ്രകാശാനന്ദ ബിജു രമേശിനെ കണ്ടത്. ചര്‍ച്ച അരമണിക്കൂറോളം നീണ്ടു നിന്നു. ബിജു രമേശിന്
പിന്തുണ നല്‍കുന്നുവെന്ന് കൂടികാഴ്ചയ്ക്ക് ശേഷം പ്രകാശാനന്ദ മാധ്യമപ്രവര്‍ത്തകരോട് അറിയിച്ചു.

ബിജു രമേശിന് പിന്തുണയുമായി ശിവഗിരി മഠാധിപതി രംഗത്തെത്തിയത് രാഷ്ട്രീയ നിരീക്ഷകരില്‍ കൌതുകമുണര്‍ത്തിയിരിക്കുകയാണ്. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍
കെ എം മാണിയുടെ നില കൂടുതല്‍ പരുങ്ങലിലാക്കികോണ്ട് പ്രതിപക്ഷം സമരപരിപാടികള്‍ ആരംഭിച്ചിരിക്കുയാണ്. ഇന്ന് മാണിയ്ക്കെതിരായ അരോപണങ്ങളില്‍ പ്രതിഷേധിച്ച് യുഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :