വിസ തട്ടിപ്പ് : 6 ലക്ഷം തട്ടിയ വിരുതന്‍ പിടിയില്‍

വിസ തട്ടിപ്പിൽ ഒരാൾ അറസ്റ്റിൽ

ആറ്റിങ്ങല്‍| Last Updated: ശനി, 22 ഒക്‌ടോബര്‍ 2016 (14:51 IST)
നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച് നിരവധി പേരില്‍ നിന്നായി 6 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുങ്ങുഴി അനുപമ ജംഗ്ഷന്‍ ദ്വാരകയില്‍ പ്രമോദ് പ്രകാശ് എന്ന 36കാരനാണു പൊലീസ് പിടിയിലായത്.

വിസ ഒന്നിനു 11,000 രൂപ മുതല്‍ 50,000 രൂപ വരെയായിരുന്നു ഇയാള്‍ വാങ്ങിയിരുന്നത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കൊല്ലം, പാലക്കാട്, വയനാട്, വാമനപുരം, നഗരൂര്‍, ചെമ്പകമംഗലം എന്നീ പ്രദേശങ്ങളിലായാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.

ഗള്‍ഫില്‍ സ്വന്തം സ്ഥാപനമുണ്ടെന്നു കാണിച്ചായിരുന്നു തട്ടിപ്പ്. ഓരോ സ്ഥലത്തും ആഡംബര രീതിയില്‍ വീടുകള്‍ വാടകയ്ക്കെടുത്ത് താമസിച്ചിരുന്നു. ഇതിനൊപ്പം വിവാഹ വാഗ്ദാനം നല്‍കി നിരവധി സ്ത്രീകളെയും ഇയാള്‍ ഒപ്പം താമസിപ്പിച്ചിരുന്നതായി പരാതിയുണ്ട്.

വിവിധ സ്ഥലങ്ങളില്‍ നിന്നായി 30 ഓളം പരാതികളാണു പൊലീസിനു ലഭിച്ചത്. വിദേശത്തും ഇയാള്‍ തട്ടിപ്പ് നടത്തിയതായി സൂചനയുണ്ട്. ആറ്റിങ്ങല്‍ എ.സി പി.ആദ്യത്യയുടെ നിര്‍ദ്ദേശപ്രകാരം സി.ഐ സുനില്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :