30പവന്‍ മോഷ്ടിച്ച വേലക്കാരി പിടിയില്‍

  പൊലീസ് , മോഷണം , തലയോലപ്പറമ്പ് , ഫാരിസ
തലയോലപ്പറമ്പ്| jibin| Last Modified ബുധന്‍, 23 ജൂലൈ 2014 (17:39 IST)
വീട്ടുവേലയ്ക്ക് നിന്ന സ്ത്രീയെ വീട്ടുടമയുടെ 30പവന്‍റെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചതിനു പൊലീസ് അറസ്റ്റ് ചെയ്തു. പൊട്ടന്‍ചിറ ഹന്‍സില്‍ വീട്ടില്‍ എന്ന 30 കാരിയാണ്‌ അറസ്റ്റിലായത്.

തലയോലപ്പറമ്പ് പഴയപള്ളി ഇസ്മായിലിന്‍റെ വീട്ടില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആഭരണങ്ങള്‍ കാണാതായത്. തലയോലപ്പറമ്പ് പൊലീസില്‍ ഇസ്മായില്‍ പരാതി നല്‍കിയത് അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ്‌ വേലക്കാരിയെ വലയിലാക്കിയത്.

എന്നാല്‍ ഇതിനകം തന്നെ പ്രതി മോഷ്ടിച്ച കുറച്ച് ആഭരണങ്ങള്‍ തലയോലപ്പറമ്പ് വനിതാ ജുവലറിയില്‍ വില്‍പ്പന നടത്തിയിരുന്നു. ഇതില്‍ നിന്നു ലഭിച്ച 80000 രൂപ തന്‍റെ കാമുകനു നല്‍കിയതായി അവര്‍ പൊലീസിനോട് വെളിപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :