കൊല്ലത്ത് പോലീസുകാ‍രന്‍ വിദ്യാര്‍ത്ഥിയുടെ കൈ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു

കൊല്ലം| Last Updated: വ്യാഴം, 28 ഓഗസ്റ്റ് 2014 (17:49 IST)
കൊല്ലത്ത് കുണ്ടറയില്‍ വിദ്യാര്‍ത്ഥിയ്ക്ക് പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂര പീഡനം.വീടിനടുത്തുള്ള കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ വന്ന വിദ്യാര്‍ത്ഥിയുടെ കൈ പൊലീസ് ഉദ്യോഗസ്ഥന്‍ സിഗരറ്റുപയോഗിച്ച് പൊള്ളിയ്ക്കുകയായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥന്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ കോട്ടയം ക്രൈം ബ്രാഞ്ച് സിഐ അനില്‍കുമാനെതിരെ കുണ്ടറ പൊലീസ് സ്റ്റേഷനില്‍ പരാതി
നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :