സെൽഫി ശല്യം; ആലുവാ പാലത്തിന് കർട്ടനിട്ട് പൊലീസ്

സെൽഫി ശല്യം; ആലുവ പാലത്തിന് മറയിട്ട് പൊലീസ്

ആലുവ| Rijisha M.| Last Modified വെള്ളി, 10 ഓഗസ്റ്റ് 2018 (10:10 IST)
ചെറുതോണി, ഇടമലയാര്‍ ഡാമുകള്‍ തുറന്നതോടെ കരകവിഞ്ഞ് ഒഴുകുന്ന പെരിയാറിനെ കാണാനും സെല്‍ഫി എടുക്കാനും വരുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതോടെ ആലുവാ മാര്‍ത്താണ്ഡവര്‍മ പാലത്തിന് പൊലീസ് മറയിട്ടു. സെൽഫിയെടുക്കാൻ വരുന്നവരെ നിയന്ത്രിക്കാൻ കഴിയാതെവന്നതോടെയാണ് പാലം മറയ്‌ക്കൻ തീരുമാനിച്ചത്.

നിറഞ്ഞൊഴുകുന്നതിനും സെൽഫിയെടുക്കുന്നതിനുമാണ് ആളുകൾ മാർത്താണ്ഡവർമ പാലത്തിലേക്കായിരുന്നു ആളുകൾ എത്തിയത്. വാഹനങ്ങൾ നിർത്തിയും ഫോട്ടോയെടുപ്പ് തുടങ്ങിയതോടെയാണ് പൊലീസിന്റെ ഈ നീക്കം നടത്തിയത്.

വാഹനങ്ങൾ നിർത്തി ഫോട്ടോയെടുപ്പ് തുടങ്ങിയതോടെ ഗതാഗതക്കുരുക്ക് ശക്തമായിരുന്നു. ഗതാഗത കുരുക്ക് അഴിക്കാന്‍ ശ്രമിച്ചിട്ടും ഫലം ഉണ്ടാകാതെ വന്നതോടെ വലിയ മറ കെട്ടി പൊലീസ് പാലത്തില്‍ നിന്ന് പുഴയിലേക്കുള്ള കാഴ്ച മറയ്‌ക്കുകയായിരുന്നു. ഇതോടെ ദേശീയപാതയിലെ ഗതാഗതകുരുക്കും കുറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :