കൊലപാതകത്തിന് ആഹ്വാനം ചെയ്തുള്ള പ്രസംഗം: മുസ്ലിം ലീഗ് എംഎല്‍എ പാറക്കല്‍ അബ്ദുള്ളയ്‌ക്കെതിരെ കേസ്

മുസ്ലിം ലീഗ് എംഎല്‍എ പാറക്കല്‍ അബ്ദുള്ള നടത്തിയ വിവാദ പ്രസംഗത്തില്‍ നാദാപുരം പൊലീസ് കേസെടുത്തു.

kozhikkode, muslim league, parakkal abdulla, muhammed aslam, murder കോഴിക്കോട്, മുസ്ലിം ലീഗ്, പാറക്കല്‍ അബ്ദുള്ള, മുഹമ്മദ് അസ്ലം, കൊലപാതകം
കോഴിക്കോട്| സജിത്ത്| Last Modified ശനി, 3 സെപ്‌റ്റംബര്‍ 2016 (11:59 IST)
മുസ്ലിം ലീഗ് എംഎല്‍എ പാറക്കല്‍ അബ്ദുള്ള നടത്തിയ വിവാദ പ്രസംഗത്തില്‍ നാദാപുരം പൊലീസ് കേസെടുത്തു. നിയമസംവിധാനത്തെ വെല്ലുവിളിച്ച് പരസ്യമായി കൊലപാതകത്തിന് ആഹ്വാനം ചെയ്ത് പ്രസംഗിച്ചതിനാണ് അദ്ദേഹത്തിനെതിരെ കേസ് എടുത്തത്.

കൊല്ലപ്പെട്ട മുഹമ്മദ് അസ്ലമിന്റെ ഘാതകരെ മാത്രം കൊന്നാല്‍ പോര, ലീഗ് പ്രവര്‍ത്തകനെ കൊന്ന എസ്ഡിപിഐ പ്രവര്‍ത്തകരേയും വകവരുത്തണമെന്ന്
ദുബായ് കെഎംസിസി വേദിയില്‍ വെച്ച് അബ്ദുള്ള പ്രസംഗിച്ചിരുന്നു. ഇതാണ് വന്‍ വിവാദമായത്.

വിവാദ പ്രസംഗം നടത്തിയ വേദിയില്‍ നിന്നുണ്ടായ ഇടപെടലിനെത്തുടര്‍ന്നായിരുന്നു പിന്നീട് അബ്ദുള്ള പ്രസംഗം മയപ്പെടുത്തിയത്. വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങളും ശബ്ദരേഖയും വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും കെയ്തു. തുടര്‍ന്നാണ് പൊലീസ് നടപടി കൈക്കൊണ്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :