അവധി ആഘോഷിക്കാൻ കുട്ടികൾ പുഴയിലിറങ്ങി; രണ്ട് പേർ മുങ്ങിമരിച്ചു

കാസർഗോഡ്, തിങ്കള്‍, 28 നവം‌ബര്‍ 2016 (16:02 IST)

Widgets Magazine

കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ചതോടെ അവധി ആഘോഷിക്കുന്ന തിരക്കിലാണ് സ്കൂൾ കുട്ടികൾ. എന്നാൽ, ആഘോഷം മരണത്തിലേക്കായിരിക്കുമെന്ന് ആ കുരുന്നുകൾ അറിഞ്ഞിരുന്നില്ല. കാസർഗോഡ് ബാവിക്കര പയസ്വിനി പുഴയിൽ കുളിക്കാനിറങ്ങിയ കുരുന്നുകളുടെ ജീവനാണ് ഈ ഹർത്താൽ ദിനത്തിൽ പൊലിഞ്ഞത്.
 
പൊവ്വൽ നെല്ലിക്കാട്ടെ മുഹമ്മദിന്റെ മകൻ അബ്ദുൽ അസീസ്(18), കിന്നിംഗാറിലെ അബ്ദുൾ ഖാദറിന്റെ മകൻ ഹാഷിം(13) എന്നിവരാണ് മുങ്ങിമരിച്ചത്. പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. കുളിക്കുന്നതിനിടെ ഇരുവരും ചുഴിയിൽ പെർട്ട് മുങ്ങിത്താഴുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ മുഹമ്മദം നാട്ടുകാരും ഇരുവരേയും കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.  
 
മുഹമ്മദിന്റെ സഹോദരിയുടെ മകനാണ് അഞ്ചാംക്ലാസ് വിദ്യാർത്ഥിയായ മരിച്ച ഹാഷിം. ടി ഐ എച്ച് എസ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് മരിച്ച അസീസ്. ഇരുവരുടേയും മൃതദേഹങ്ങൾ കാസർഗോഡുള്ള സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നാളെവരെ സംസ്കരിക്കരുതെന്ന് കോടതി; മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കും

നിലമ്പൂര്‍ വനമേഖലയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ...

news

വർഷങ്ങളായി തട്ടിപ്പ് നടത്തിവരുന്ന വ്യാജ ഡോക്ടർ പൊലീസ് പിടിയിൽ

വര്‍ഷങ്ങളായി പൊലീസ് പിടിയില്‍ അകപ്പെടാതെ ക്ലിനിക്ക് നടത്തിവന്നിരുന്ന 57 കാരനായ വ്യാജ ...

news

അതിര്‍ത്തിയില്‍ ജവാന്മാര്‍ മരിക്കുന്നത് ശത്രുക്കളുടെ ആക്രമണത്തിലല്ല; പിന്നെയോ ? - ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്!

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ അതിര്‍ത്തി സുരക്ഷാസേനയിലെ (ബിഎസ്എഫ്) ജവാന്മാര്‍ മരിച്ചത് ...

Widgets Magazine