പ്ളസ് ടു: അപ്പീല്‍ ഹൈക്കോടതി പരിഗണിച്ചില്ല

  പ്ളസ് ടു , ഹൈക്കോടതി , സിംഗിള്‍ ബെഞ്ച്
കൊച്ചി| jibin| Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (14:15 IST)
പ്ളസ് ടു സ്കൂളുകളും ബാച്ചുകളും റദ്ദാക്കിയതിനെതിരെ സർക്കാർ നൽകിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചില്ല. സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച നൂറിലേറെ കേസുകളിലെ വിധിക്കെതിരെ സര്‍ക്കാര്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് അപ്പീല്‍ സമര്‍പ്പിച്ചത്.

ഇത് ശരിയായ നടപടിയല്ലെന്നും മുഴുവന്‍ കേസുകളിലും അപ്പീല്‍ സമര്‍പ്പിക്കുകയോ അല്ലെങ്കില്‍ സമര്‍പ്പിച്ച അപ്പീലിന്റെ പകര്‍പ്പ് എല്ലാ ഹര്‍ജിക്കാര്‍ക്കും നല്‍കണമെന്നും ഹൈക്കോടതി അഡ്വക്കറ്റ് ജനറലിനോട് അഡ്വക്കറ്റ്‌ ജനറലിനോട്‌ ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്കും ഡി ശേഷാദ്രി നായിഡും അടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.

സിംഗിൾ ബെഞ്ച് വിധി ഒമ്പതിനായിരത്തിലധികം വിദ്യാര്‍ത്ഥികളുടെ ഭാവിയെ ഉത്തരവ് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീല്‍ നൽകിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :