പ്ലസ്‌ടു പ്രവേശന നടപടി നിര്‍ത്തിവെച്ചു

കൊച്ചി| Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2014 (19:18 IST)
സംസ്ഥാനത്ത് പുതിയ പ്ലസ്ടു സ്കൂളുകളിലേക്കും അധിക ബാച്ചുകളിലേക്കുമുള്ള പ്രവേശനം നിര്‍ത്തിവെച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള താത്കാലിക നടപടിയാണ് ഇതെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയാല്‍ പ്രവേശനം പുനരാ‍രംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ പ്ലസ്ടു കോഴ്സുകളും അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രിസഭ ഉപസമിതിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചതിന് തൊട്ടു പിന്നാലെയാണ് നടപടി. പ്ലസ്ടു അനുവദിക്കുന്നതില്‍ ഹയര്‍സെക്കന്‍ഡ‌റി ഡയറക്ടറുടെ ശുപാര്‍ശ മറികടന്നത് എന്തു കൊണ്ടാണെന്ന് വിശദീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഡയറക്ടറുടെ ശുപാര്‍ശ മറികടക്കാനുള്ള അധികാരം സര്‍ക്കാരിന് ഇല്ലായിരുന്നു. എന്നിട്ടും അതിന് സര്‍ക്കാര്‍ തുനിഞ്ഞത് സംശയാസ്പദമാണെന്നും കോടതി നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :