പ്ലസ്‌ടു: മന്ത്രിസഭ ഉപസമിതിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി| Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2014 (15:22 IST)
സംസ്ഥാനത്ത് പ്ലസ്ടു സ്കൂളുകളും കോഴ്സുകളും അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രിസഭ ഉപസമിതിക്ക് ഹൈക്കോടതി നോട്ടീസ്. പ്ലസ്ടു അനുവദിക്കുന്നതില്‍ ഹയര്‍ സെക്കന്‍ഡ‌റി ഡയറക്ടറുടെ ശുപാര്‍ശ മറികടന്നത് എന്തു കൊണ്ടാണെന്ന് വിശദീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോനാണ് കേസ് പരിഗണിച്ചത്.

ഡയറക്ടറുടെ ശുപാര്‍ശ മറികടക്കാനുള്ള അധികാരം സര്‍ക്കാരിന് ഇല്ലായിരുന്നു. എന്നിട്ടും അതിന് സര്‍ക്കാര്‍ തുനിഞ്ഞത് സംശയാസ്പദമാണെന്നും കോടതി നോട്ടീസില്‍ ചൂണ്ടിക്കാട്ടി.

അതേസമയം കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഹൈക്കോടതിയുടെ ഉത്തരവ് പ്ലസ്ടു പ്രവേശന നടപടികളെ ബാധിക്കുമെന്നും അപ്പീലില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :