തിരുവനന്തപുരത്ത് പ്ലാസ്റ്റിക് ഉൽപന്ന ശാലയിൽ വൻ തീപിടിത്തം; അട്ടിമറി സാധ്യതയെന്ന് ആരോപണം, നഷ്‌ടം 400 കോടി, വ്യ​വ​സാ​യ മ​ന്ത്രിയുമായി ആലോചിച്ചതിന് ശേഷം അന്വേഷണം പ്രഖ്യാപിക്കുമെന്ന് കടകംപള്ളി

തിരുവനന്തപുരത്ത് പ്ലാസ്റ്റിക് ഉൽപന്ന ശാലയിൽ വൻ തീപിടിത്തം; അട്ടിമറി സാധ്യതയെന്ന് ആരോപണം, നഷ്‌ടം 400 കോടി, വ്യ​വ​സാ​യ മ​ന്ത്രിയുമായി ആലോചിച്ചതിന് ശേഷം അന്വേഷണം പ്രഖ്യാപിക്കുമെന്ന് കടകംപള്ളി

തിരുവനന്തപുരം| Rijisha M.| Last Updated: വ്യാഴം, 1 നവം‌ബര്‍ 2018 (07:52 IST)
ശ്രീകാര്യം മൺവിളയിലെ വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്കിന്റെ നിർമാണ യൂണിറ്റിൽ വൻ തീപിടുത്തം. അപകടത്തിൽ ആളപായം ഇല്ലെങ്കിലും പ്ലാ​സ്റ്റി​ക് ക​ത്തി വ​ന്‍​തോ​തി​ല്‍ വി​ഷ​പ്പു​ക പ​ട​ര്‍​ന്ന​തി​നാ​ല്‍ ഒ​രു കി​ലോ മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള ആ​ളു​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. പ്ലാസ്റ്റിക് കത്തിയതില്‍നിന്ന് ഉയരുന്ന പുകയില്‍ കാര്‍ബണ്‍ മോണോക്സൈഡ്, കാര്‍ബണ്‍ ഡൈഓക്സൈഡ്, സള്‍ഫര്‍ ഡൈ ഓക്സൈഡ് എന്നിവ കലര്‍ന്നിട്ടുണ്ട്. ഇത് അന്തരീക്ഷത്തില്‍ ഓക്സിജന്റെ അളവ് കുറയ്ക്കും.

അതേസമയം, തീപിടുത്തത്തിന് പിന്നിൽ വൻ അ​ട്ടി​മ​റി സാ​ധ്യ​തയുള്ളതായി സം​ശ​യി​ക്കു​ന്നു​വെ​ന്ന് ഫാ​മി​ലി പ്ലാ​സ്റ്റി​ക്സ് അ​ധി​കൃ​ത​ർ പറഞ്ഞു‍. തീ​പി​ടി​ത്ത​ത്തി​ല്‍ 400 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണു പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ‍. കെ​ട്ടി​ടം പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. വി​ഷ​പ്പു​ക ശ്വ​സി​ച്ച്‌ ര​ണ്ടു പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​ണ്‍​വി​ള സ്വ​ദേ​ശി​ക​ളാ​യ ജ​യ​റാം ര​ഘു(18), ഗി​രീ​ഷ് (21) എ​ന്നി​വ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

വ്യാ​ഴാ​ഴ്ച മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കാ​നി​രു​ന്ന സ​മ്മേ​ള​ന വേ​ദി​ക്ക് സ​മീ​പ​മാ​യി​രു​ന്നു തീ​പി​ടി​ത്തം. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം
ന​ടത്തു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അ​റി​യി​ച്ചു. വ്യ​വ​സാ​യ മ​ന്ത്രി ഇ പി ​ജ​യ​രാ​ജ​നു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷ​മാ​യി​രി​ക്കും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക. തീപിടുത്തം ഉണ്ടായ ഭാഗത്തേക്കുള്ള ഗതാഗതം തടഞ്ഞുവെച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :