അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കും - മുഖ്യമന്ത്രി

തിരുവനന്തപുരം| Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (19:53 IST)
ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ പരമാവധി നേട്ടം കൈവരിച്ച കേരളം ഇപ്പോള്‍ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചണ്ഡീഗഢ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ മീഡിയ ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി തന്നെ സന്ദര്‍ശിച്ച പഞ്ചാബില്‍ നിന്നുള്ള പത്രപ്രവര്‍ത്തക സംഘത്തോട് സംവദിക്കുകയായിരുന്നു മുഖ്യമന്ത്രി.

സുതാര്യതയാണ് ഭരണത്തിന്റെ മുഖമുദ്രയെന്നും അതിന്റെ ഭാഗമായാണ് ചേംബറില്‍ വെബ് ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും തന്നെ കസേരയില്‍ ഒരാള്‍ കയറിയിരുന്നത് ദുബായില്‍ നിന്നുള്ള മറ്റൊരാള്‍ കണ്ട് വിളിച്ചറിയിച്ച സംഭവം മുഖ്യമന്ത്രി വിവരിച്ചു.

കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാരിന് യാതൊരു എതിര്‍പ്പുമില്ല. കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാനം മുന്‍പന്തിയിലാണ്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനം ആകാനുള്ള തയാറെടുപ്പിലാണ് കേരളം. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :