മുന്‍ മന്ത്രി വിജലന്‍സിന്റെ വലയിലോ ?; ജയലക്ഷമിക്കെതിരെ ത്വരിത പരിശോധന - പ്രതിപക്ഷം സമ്മര്‍ദ്ദത്തില്‍

മുൻ മന്ത്രി പി.കെ. ജയലക്ഷ്മിക്കെതിരെ വിജിലൻസ് ത്വരിത പരിശോധന

 pk jayalakshmi , vigilance case , police , jacob thomas , പികെ ജയലക്ഷമി , ആദിവാസി ഫണ്ട് വിനിയോഗം , വിജിലൻസ് , ത്വരിത പരിശോധന ,  ജയലക്ഷ്മി
കൽപ്പറ്റ| jibin| Last Modified ശനി, 12 നവം‌ബര്‍ 2016 (18:57 IST)
മുൻ മന്ത്രി പികെ ജയലക്ഷമിക്കെതിരെ വിജിലൻസിന്റെ ത്വരിത പരിശോധന. ആദിവാസി ഫണ്ട് വിനിയോഗവും ക്രമക്കേടുകളും സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വയനാട് എസ്‌പിക്കാണ് അന്വേഷണ ചുമതല.

പട്ടിക വർഗക്കാരുടെ വായ്പ എഴുതി തള്ളുന്ന പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്നാണ് ആക്ഷേപം. ജയലക്ഷ്മിയുടെ ബന്ധുക്കളുടെ കടം എഴുതി തള്ളിയെന്നാണ് ആരോപണം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സർക്കാരും അറിയിച്ചിരുന്നു.

എന്നാൽ, ആരോപണങ്ങൾ ജയലക്ഷ്മി തള്ളുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :