ജോര്‍ജിനെതിരായ നിലപാടില്‍ പാര്‍ട്ടി ഒറ്റക്കെട്ട്: പിജെ ജോസഫ്

 പിജെ ജോസഫ് , കെഎം മാണി , പിസി ജോര്‍ജ് , കേരളാ കോണ്‍ഗ്രസ് (എം)
തൊടുപുഴ| jibin| Last Modified ഞായര്‍, 29 മാര്‍ച്ച് 2015 (14:00 IST)
കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും (എം) ധനമന്ത്രിയുമായ കെഎം മാണിക്കെതിരെ പരസ്യമായി ആഞ്ഞടിക്കുന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെതിരെ കോണ്‍ഗ്രസ് ചെയര്‍മാനും (എം) വര്‍ക്കിംഗ് ചെയര്‍മാനും മന്ത്രിയുമായ പിജെ ജോസഫ് രംഗത്ത്.
എട്ട് എംഎല്‍എമാര്‍ ചേര്‍ന്നാണു ജോര്‍ജിനെ പുറത്താക്കാന്‍ തീരുമാനമെടുത്തത്. തങ്ങളുടെ ഭാഗത്ത് നിന്ന് ജോര്‍ജിനു യാതൊരുവിധ പിന്തുണയും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോര്‍ജിനെതിരായ നിലപാടില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണ്. അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നിക്കണമെന്ന ആവശ്യം താനും കെഎം
മാണിയും ചേര്‍ന്നാണ് മുഖ്യമന്ത്രിയെ അറിയിച്ചത്. വിഷയത്തില്‍ സമയബന്ധിതമായി തീരുമാനമുണ്ടാകുമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്നും ജോസഫ് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :