Widgets Magazine Widgets Magazine

കേരളത്തിലെ കമ്മ്യൂണിസ്‌റ്റ് സര്‍ക്കാരിനെ തകര്‍ക്കാന്‍ അമേരിക്ക നീക്കം നടത്തുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ, ബുധന്‍, 3 മെയ് 2017 (14:44 IST)

Widgets Magazine
  America , CIA , pinarayi vijaya , CPM , Communist government , പിണറായി വിജയൻ , സിഐഎ , കമ്മ്യൂണിസ്‌റ്റ് സര്‍ക്കാര്‍ , സി പി എം , റെഡ് വൊളന്റിയർ

കമ്മ്യൂണിസ്‌റ്റ് സര്‍ക്കാരുകളെ അട്ടിമറിക്ക‍ാന്‍ അമേരിക്കൻ ചാരസംഘടനയായ പ്രവർത്തനം ശക്തമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ സര്‍ക്കാരിനെ തകര്‍ക്കാന്‍ പ്രവര്‍ത്തനം നടക്കുന്നുണ്ട്. സാമ്രാജ്യത്വ പക്ഷ മാധ്യമങ്ങളെയാണ് സിഐഎ ഇതിനായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെ വൻകിട മാധ്യമങ്ങളിൽ 95 ശതമാനവും സാമ്രാജ്യത്വ പക്ഷ മാധ്യമങ്ങളാണ്. ഈ മാധ്യമങ്ങളെ ഉപയോഗിച്ചാണ് ലോകത്തെ സോഷ്യലിസ്റ്റ് രാജ്യങ്ങളെ തകർക്കാൻ സിഐഎ നീക്കം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമ്മ്യൂണിസ്‌റ്റ് സര്‍ക്കാരുകളെ തകര്‍ക്കുകയാണ് സിഐഎയുടെ ലക്ഷ്യം. അതിനായിട്ടാണ് സാമ്രാജ്യത്വ പക്ഷ മാധ്യമങ്ങളെ ഉപയൊഗിക്കുന്നത്. വിഷലിപ്തമായ വാർത്തകൾ എല്ലാ പുരോഗമനങ്ങളെയും ജനാധിപത്യത്തെയും ഇല്ലാതാക്കുകയാണ്. അമേരിക്കയുടെ പക്ഷം ഏതൊക്കെ രാജ്യങ്ങൾ ചേർന്നിട്ടുണ്ടോ അവർക്കൊക്കെ നാശം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു കണ്ണൂരിൽ സിപിഎം നടത്തിയ മാർച്ചിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മാണിയും മകനും ഒളിവിലെന്ന് പി സി ജോർജ്

കോട്ടയത്ത് സിപിഎമ്മുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ച കെ എം മാണി ചെയ്തത് ...

news

കേരളാ കോണ്‍ഗ്രസ് കാണിച്ചത് കടുത്ത രാഷ്ട്രീയ വഞ്ചന; ഇതിനെല്ലാം കാരണക്കാരന്‍ ജോസ് കെ മാണി: എം എം ഹസ്സന്‍

സിപിഎമ്മിനെ കൂട്ടുപിടിച്ച് കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഭരണം പിടിച്ചത് നെറികേടണെന്ന് ...

news

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചതിയാണ് നടന്നതെന്ന് തിരുവഞ്ചൂർ

കേരള കോൺഗ്രസുമായി ഇനിയൊരു ബന്ധവുമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ ...

news

കരാർ ലംഘിച്ച് മാണി വിഭാഗം; മഷിയുണങ്ങും മുമ്പ് കൊടും ചതി നടത്തിയെന്ന് കോൺഗ്രസ്

കോൺഗ്രസുമായി നടത്തിയ കരാർ ലംഘിച്ചാണ് കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം ...

Widgets Magazine Widgets Magazine