‘ശബരിമലയെ കുറിച്ച് പ്രധാനമന്ത്രി പച്ചക്കള്ളം പറയുന്നു; നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടത് കേന്ദ്രം’; ആഞ്ഞടിച്ച് മുഖ്യമന്ത്രി

  pinarayi vijayan , sabarimala  , bjp , loksabha election , നരേന്ദ്ര മോദി , പിണറായി വിജയൻ , മുഖ്യമന്ത്രി
കൊല്ലം| Last Modified ഞായര്‍, 14 ഏപ്രില്‍ 2019 (12:10 IST)
ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കള്ളം പറയുന്നുവെന്ന്​മുഖ്യമന്ത്രി പിണറായി വിജയൻ.

ശബരിലയുടെ പേരിൽ പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. അയ്യപ്പൻ എന്ന് പറഞ്ഞാൽ കേരളത്തിൽ അറസ്റ്റ് എന്ന മോദിയുടെ പ്രസ്താവന പച്ചക്കളമാണ്. നിയമവിരുദ്ധ പ്രവർത്തനത്തിനാണ് അറസ്‌റ്റ് ഉണ്ടായതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം മോദിക്കും ബാധകമാണ്. തെരഞ്ഞെടുപ്പ്​ കമീഷനെ ആക്രമിക്കുമെന്ന്​ബിജെപി ഭീഷണിപ്പെടുത്തുന്നു. ശബരിമലയിൽ ഭരണഘടനാപരമായ ബാധ്യതയാണ്​സർക്കാർ നിറവേറ്റിയത്​. ഭക്തരെ ആക്രമിക്കാനായി ബിജെപി അവരുടെ അണികളെ ശബരിമലയിലേക്ക്​വിട്ടു. ഇതിന്​പ്രധാനമന്ത്രിയുടെ അനുഗ്രഹാശിസ്സുകൾ ഉണ്ടായിരുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.

ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടത് മോദി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് ചിലർക്കെതിരെ നിയമനടപടി സ്വീകരിച്ചത്. ആര് തെറ്റ് ചെയ്‌താലും സംസ്ഥാന സർക്കാർ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അയ്യപ്പന്റെ പേര്​പോലും പറയാൻ കഴിയാത്ത സ്ഥിതിയാണ്​കേരളത്തിലുള്ളതെന്ന്​നരേന്ദ്ര മോദി കഴിഞ്ഞ ദിവസം മംഗലാപുരത്ത്​വ്യക്തമാക്കിയിരുന്നു. ഇതിന്​പിന്നാലെയാണ്​മറുപടിയുമായി പിണറായി രംഗത്തെത്തിയത്​.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :