അടൂരിന്റേത് ധീരമായ നിലപാട്, സംഘപരിവാറിന്റെ ഭീഷണി കേരളത്തിൽ ചിലവാകില്ല: പിണറായി വിജയൻ

Last Modified ശനി, 27 ജൂലൈ 2019 (17:26 IST)
സംഘപരിവാർ ഭീഷണിക്കെതിരെ ധീരമായ നിലപാട് സ്വീകരിച്ച അടൂർ ഗോപലകൃഷ്ണന് പിന്തുന അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടുരീന്റേത് ധീരമായ നിലപാടാണെന്നും സംഘപരിവാറിന്റെ ഭീഷണി കേരളത്തിൽ വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടൂരിന്റെ വീട്ടിലെത്തി പിന്തുണ അറിയിച്ച ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 'എല്ലാവരെയും ഭയപ്പെടുത്തുക എന്നതാണ് സംഘപരിവാറിന്റെ ഉദ്ദേശം. അതിന്റെ ഭാഗമാണ് ഇത്തരം നീക്കങ്ങൾ. ഈ പ്രശ്നം വന്നപ്പോൾ എല്ലാവരും അടൂരിന് പിന്നിൽ അണിനിരന്നു. ഈ ഛിദ്ര ശക്തികളോട് ഒന്നേ പറയനുള്ളു. ഇത് കേരളത്തിൽ ചിലവാകില്ല'. മുഖ്യമന്ത്രി പാറഞ്ഞു.

ജയ്‌ശ്രീറാം വിളിച്ച് രാജ്യത്തെ നടക്കുന്ന ആൾക്കൂട്ട കൊലപതകങ്ങൾ ചെറുക്കണം എന്നാവശ്യട്ട് അടക്കമുള്ള ചലച്ചിത്ര സാംസ്കാരിക പ്രവർത്തകർ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്. ജയ് ശ്രീറാം വിളി സഹിക്കാനാകുന്നില്ലെങ്കിൽ അടുരിന് ചന്ദ്രനിലേക്ക് പോകണമെന്നായിരുന്നു ബിജെപി നേതവ് ബി ഗോപാല കൃഷ്ണന്റെ പ്രസ്താവന. ആരെങ്കിലും ടിക്കറ്റ് എടുത്ത് നൽകിയാൽ ചന്ദ്രനിലേക്ക് പോകാം എന്ന് അടൂർ മറുപടി നൽകുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :