ബാര്‍ കോഴയും പക്ഷിപ്പനിയും; സര്‍ക്കാര്‍ പരാജയമെന്ന് പിണറായി

 പക്ഷിപ്പനി , പിണറായി വിജയന്‍ , സര്‍ക്കാര്‍ , ഉമ്മന്‍ചാണ്ടി
കൊച്ചി| jibin| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (14:43 IST)
സംസ്ഥാനത്ത് പടര്‍ന്നു പിടിച്ച പക്ഷിപ്പനി പ്രതിരോധിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണപരാജയമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പ്രതിരോധ നടപടികള്‍ ഫലവത്തായ രീതിയില്‍ നടത്തുന്നതിന് സര്‍ക്കാരിന് കഴിഞ്ഞില്ല. ശരിയായ രീതിയില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് കഴിയണമെന്നും പിണറായി പറഞ്ഞു.

പടര്‍ന്നു കൊണ്ടിരിക്കുന്ന പക്ഷിപ്പനി കൂടുതല്‍ ജില്ലകളിലേക്ക് പടര്‍ന്ന് പിടിക്കുന്നത് തടയുന്നതിന് സര്‍ക്കാരിന് കഴിയണം. ഇതിനായി പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. അതേസമയം പ്രതിരോധ നടപടികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും പിണറായി പറഞ്ഞു.

ബാര്‍ കോഴ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും എക്സൈസ് മന്ത്രിയെയും ചോദ്യം ചെയ്യണമെന്നും. സംസ്ഥാനത്ത് ഏത് അഴിമതി നടന്നാലും അതിന്‍റെ ഒരറ്റത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുണ്ടാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഭൂമിതട്ടിപ്പ് കേസില്‍ സലിം രാജിനെതിരെ അന്വേഷണം നടത്താന്‍ സിബിഐയെ ഏല്‍പ്പിച്ചപ്പോള്‍ സ്വത്ത് സമ്പാദനകേസില്‍ ഐഎഎസ് സൂരജിനെതിരെ വിജിലന്‍സിനെ ഇറക്കിയെന്നും പിണറായി ആരോപിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :