സ്വന്തം നാടിന് നന്മ ചെയ്യാനുള്ള ഊര്‍ജ്ജമാണ് ലാവ്‌ലിന്‍ കേസിലെ കോടതി വിധിയിലൂടെ ലഭിച്ചത്: പിണറായി വിജയന്‍

തിരുവനന്തപുരം, ശനി, 2 സെപ്‌റ്റംബര്‍ 2017 (10:31 IST)

Widgets Magazine

സ്വന്തം നാടിന് വേണ്ടി നന്മക ചെയ്യാനുള്ള ഊര്‍ജ്ജമാണ് ലാവ്‌ലിന്‍ കേസിലെ കോടതി വിധിയിലൂടെ തനിക്ക് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ചിലര്‍ ശ്രമിക്കുന്നുണ്ട്. അത് ജനങ്ങള്‍ തിരിച്ചറിയണം. ബിജെപിയുടെ കേരളരക്ഷാ മാര്‍ച്ച് മാറ്റി വച്ചത് അവരുടെ മുഖം രക്ഷിക്കുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
 
ഇരുട്ടിലായിരുന്ന ഒരു നാടിനെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നതിനായുള്ള ശ്രമമാണ് താന്‍ വൈദ്യുതി   മന്ത്രിയായിരുന്നപ്പോള്‍ നടത്തിയത്. എന്നാല്‍ അതൊന്നും കാണാതെയാണ് സി ബി ഐ യെകൊണ്ട് കേരളത്തില്‍ രാഷ്ട്രീയ അട്ടിമറി നടത്താന്‍ ചിലര്‍ ശ്രമിച്ചത്. എന്നാല്‍ അത്തരം ആളുകള്‍ക്കുള്ള മറുപടിയാണ് ലാവ്‌ലിന്‍ കേസിലെ കോടതി വിധിയെന്നും പിണറായി പറഞ്ഞു.
 
കള്ള പ്രചരണങ്ങള്‍ നടത്തി തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നോക്കിനില്‍ക്കുന്ന ഒരു പാര്‍ട്ടിയല്ല സി പി എം എന്നും അദ്ദേഹം പറഞ്ഞു. പുത്തരികണ്ടം നയനാര്‍ പാര്‍ക്കില്‍ വച്ച് നടന്ന സ്വീകരണ പരിപാടിയില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് അധ്യക്ഷത വഹിച്ചത്. നിരവധി സംസ്ഥാന ജില്ലാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഗര്‍ഭിണിയായ യുവതിയെ തേനീച്ചകള്‍ വലഞ്ഞു; പിന്നെ സംഭവിച്ചത് ഇങ്ങനെ !

അമേരിക്കയിലെ ഓഹിയോയില്‍ ഗര്‍ഭിണിയായ യുവതി ചെയ്ത സാഹസികം വൈറലാകുന്നു. എമിലി മുള്ളര്‍ എന്ന ...

news

അനിതയുടെ മരണത്തിനുത്തരവാദി ബിജെപി? പ്രതിഷേധം ശക്തമാകുന്നു

മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ മനം‌നൊന്ത് ചെന്നൈയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത ...

news

‘കാവിയല്ല എന്റെ രാഷ്ട്രീയ നിറം‘ - പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം കമല്‍‌ഹാസന്‍ ആ സത്യം വെളിപ്പെടുത്തി!

ഉടന്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന റിപ്പോര്‍ട്ടുകളെ സ്ഥിരീകരിക്കുന്ന ...

news

കാവ്യയും ജയിലിലേക്ക് ?; കീഴടങ്ങുന്നതിന്റെ തലേ ദിവസം പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തി - നിര്‍ണായക വിവരങ്ങള്‍ പുറത്ത്

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി കാവ്യാ മാധവന്റെ ...

Widgets Magazine