‘ആര്‍ത്തവം‘ നിയമസഭയിലും; മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ട് കോണ്‍ഗ്രസുകാര്‍ ഞെട്ടി !

ആര്‍ത്തവം നിയമസഭയിലും; മുഖ്യമന്ത്രിയുടെ മറുപടി കോണ്‍ഗ്രസിന് തന്നെ പാരയായി

തിരുവനന്തപുരം| AISWARYA| Last Updated: ശനി, 12 ഓഗസ്റ്റ് 2017 (09:24 IST)
ആര്‍ത്തവം സംബന്ധിച്ച ചര്‍ച്ചകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ അടക്കം വളരെ സജീവമായി നടക്കുന്നുണ്ട്. രഹസ്യമാക്കി വെയ്‌ക്കേണ്ട ഒന്നല്ല ആര്‍ത്തവം എന്ന ചിന്താഗതി ഉയര്‍ന്നുവരുന്നത് ഒരു നല്ല കാര്യം തന്നെ.

മാതൃഭൂമി ന്യൂസ് ജീവനക്കാരികള്‍ക്ക് ആര്‍ത്തവത്തിന്റെ ആദ്യ ദിനം അവധി നല്‍കിയത് ഏറെ അഭിനന്ദിക്കപ്പെട്ടിരുന്നു. നിയമസഭയിലും ആര്‍ത്തവ വിഷയം ഉന്നയിക്കപ്പെട്ടു. ശബരീനാഥന്‍ എംഎല്‍എ ഉന്നയിച്ച വിഷയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി ഒടുക്കം കോണ്‍ഗ്രസിന് തന്നെ പാരയായി. എല്ലാ തൊഴിലിടങ്ങളിലും ആര്‍ത്തവത്തിന്റെ ആദ്യ ദിനം സ്ത്രീകള്‍ക്ക് അവധി നല്‍കണം എന്നായിരുന്നു ശബരീനാഥന്റെ അഭിപ്രായം‍.

ആര്‍ത്തവകാലം അയിത്തമല്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി അക്കാലത്ത് അവധി നല്‍കുമ്പോള്‍ അത് മറ്റൊരു തരത്തിലുള്ള അയിത്തം കല്‍പ്പിക്കല്‍ ആകുമെന്നും ഓര്‍മ്മപ്പെടുത്തി. കേരളത്തിലെ സ്ത്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവ ദിനങ്ങളില്‍ അവധി നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :