പി സി ജോര്‍ജ്ജും മേഴ്സിക്കുട്ടിയമ്മയും സംസാരിച്ചു, പിണറായി ഇടപെട്ടു!

തിരുവനന്തപുരം, തിങ്കള്‍, 5 ഫെബ്രുവരി 2018 (15:53 IST)

പി സി ജോര്‍ജ്ജിനും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍റെ വക കളിയാക്കല്‍. തിങ്കളാഴ്ച നിയമസഭയിലാണ് സംഭവം.
 
പിണറായി പ്രസംഗിച്ചുകൊണ്ടിരിക്കവേ പി സി ജോര്‍ജ്ജ് തന്‍റെ സീറ്റില്‍ നിന്നെഴുന്നേറ്റ്  മേഴ്സിക്കുട്ടിയമ്മയുടെ അടുത്ത സീറ്റില്‍ പോയിരുന്നു. അതിനുശേഷം മേഴ്സിക്കുട്ടിയമ്മയുമായി സംസാരം തുടങ്ങി.
 
തന്‍റെ പ്രസംഗത്തിനിടെ ജോര്‍ജ്ജിന്‍റെയും മേഴ്സിക്കുട്ടിയമ്മയുടെയും ശബ്ദം ഉയര്‍ന്നുകേട്ടപ്പോള്‍ മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തി. അതിന് ശേഷം സ്പീക്കറോട് പറഞ്ഞു - “സര്‍, രണ്ടുപേരുടെ സംസാരം ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. മൈക്കില്ലാതെ തന്നെ ഉച്ചത്തില്‍ ശബ്ദം കേള്‍പ്പിക്കാന്‍ കഴിവുള്ളവരാണ് ആ രണ്ടുപേരും” - അതോടെ സഭയില്‍ കൂട്ടച്ചിരി ഉയര്‍ന്നു.
 
ഉടന്‍ തന്നെ പി സി ജോര്‍ജ്ജും മേഴ്സിക്കുട്ടിയമ്മയും സംസാരം നിര്‍ത്തുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘ആടിന്റെ തലയാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്’; രജനികാന്തിനെ വിമര്‍ശിച്ച് ശരത്കുമാര്‍ രംഗത്ത്

രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് വ്യക്തമാക്കിയ രജനികാന്തിനെതിരെ വിമര്‍ശനവും ...

news

ബിനോയ് അവിടെ നിന്നോട്ടെ, നാട്ടിൽ വന്നിട്ട് അത്യാവശ്യമൊന്നുമില്ല: ബിനീഷ് കോടിയേരി

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ ദുബായിൽ ...

news

ഇരയാകുന്നത് കമിതാക്കള്‍; പൊലീസ് വേഷത്തിലെത്തി പെണ്‍കുട്ടികളെ പീഡിപ്പിച്ച യുവാവ് അറസ്‌റ്റില്‍

പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തി പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ...

news

സഹതടവുകാരും ജയിൽ ജീവനക്കാരും കൊലപ്പുള്ളിയെ പോലെ കാണുന്നു: ജയിൽ മാറ്റണമെന്ന് ഗോവിന്ദച്ചാമി

സൗമ്യ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി ഗോവിന്ദച്ചാമി ജയിൽ മാറ്റിക്കിട്ടാൻ അപേക്ഷ ...

Widgets Magazine