'അഴിമതി സര്‍ക്കാരിന്റെ മുഖമുദ്രയായി മാറി'

തിരുവനന്തപുരം| Last Updated: തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (14:02 IST)
അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും അഴിമതി സര്‍ക്കാരിന്റെ മുഖമുദ്രയായി മാറിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അഴിമതി ആരോപണങ്ങളെ കുറിച്ച് പറയുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൗനം പാലിക്കുകയാണ്. ബാര്‍ കോഴ വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ പാര്‍ലമെന്ററി മര്യാദകള്‍ ലംഘിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

ആരോപണ വിധേയനായ മാണി രാജിവച്ച് അന്വേഷണം നേരിടണം. മാണിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. അഴിമതിയുടെ കാര്യത്തില്‍ പരസ്പരം പുറം ചൊറിയുന്ന മന്ത്രിമാരാണ് കേരളത്തിലേതെന്നും പിണറായി പരിഹസിച്ചു. സോളാര്‍
കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേത്. അങ്ങനെയുള്ള മുഖ്യമന്ത്രി അധികാരത്തില്‍ തുടരുന്നത് എന്തടിസ്ഥാനത്തിലാണ്. അഴിമതിക്കെതിര ശക്തമാ പ്രക്ഷോഭം നടത്താനാണ് സിപിഎമ്മിന്റെ തീരുമാനമെന്നും പിണറായി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :