രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ കരിനിയമങ്ങള്‍ ചുമത്തുന്നതിനോട് യോജിപ്പില്ല: മുഖ്യമന്ത്രി

യുഎപിഎ ചുമത്താന്‍ അനുമതി തേടണമെന്ന് ഡിജിപി

തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 23 ഡിസം‌ബര്‍ 2016 (20:09 IST)
യുഎപിഎ സാധാരണ കേസുകളില്‍ പ്രയോഗിക്കേണ്ട നിയമമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്രവാദക്കേസുകളില്‍ എന്‍ഐഎയാണ് യുഎപിഎ ചുമത്തുന്നത്. അതിന് സര്‍ക്കാര്‍ ഉത്തരവാദിയല്ല. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ കരിനിയമങ്ങള്‍ ചുമത്തുന്നതിനോട് പാര്‍ട്ടിക്കോ തനിക്കോ യോജിപ്പില്ലെന്നും പിണറായി പറഞ്ഞു.

അതേസമയം, യുഎപിഎ ചുമത്തേണ്ട കേസുകളില്‍ എഫ് ഐ ആര്‍ എഴുതുന്നതിനു മുമ്പ് അനുമതി തേടണമെന്ന് ഡി ജി പി ലോക്നാഥ് ബഹ്‌റ പറഞ്ഞു. അടുത്തിടെയുണ്ടായ സംഭവങ്ങളില്‍ കേസെടുത്തത് അവധാനത പുലര്‍ത്തിയില്ല. രാജ്യദ്രോഹകുറ്റം എന്‍ഐഎ ആക്റ്റ് പ്രകാരമുള്ള വകുപ്പുകള്‍ എന്നിവയ്ക്കും അനുമതി വേണമെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് വ്യക്തമായ നിര്‍ദേശം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക നല്‍കിയിട്ടുണ്ടെന്നും ബെഹ്‌റ പറഞ്ഞു

യുഎപിഎ നിയമത്തോടുള്ള വിയോജിപ്പ് തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാന്‍ പാടില്ലെന്നാണ് ഈ സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം.എ ബേബി, വി.എസ് അച്യുതാനന്ദന്‍ എന്നിവര്‍ നേരത്തെ പൊലീസ് നടപടിയെ വിമര്‍ശിച്ചും പാര്‍ട്ടിനയം പരോക്ഷമായി പിണറായിയെ ഓര്‍മ്മിപ്പിച്ചും രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :