ഒരു പാര്‍ട്ടിയിലും ലയിക്കില്ലെന്ന് പി സി തോമസ്

തിരുവന്തപുരം| Last Modified ചൊവ്വ, 21 ഏപ്രില്‍ 2015 (16:32 IST)
ഒരു പാര്‍ട്ടിയിലും ലയിക്കാന്‍ ഉദേശിക്കുന്നില്ലെന്നു കേരള കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ്. ആത്മാര്‍ഥതയോടെ എല്‍ഡിഎഫില്‍ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.അഴിമതിക്കെതിരെ താന്‍ നടത്തുന്ന കേരളയാത്രയില്‍ ഒരു രാഷ്ട്രീയ നേതാവിനെയും വ്യക്തിപരമായി അധിക്ഷേപിക്കില്ളെന്നും പി.സി തോമസ് പറഞ്ഞു.

നേരത്തെ
കെ.എം മാണിയും ജോസ്.കെ മാണിയും അഴിമതിക്കാരാണെന്ന് കരുതുന്നില്ലെന്നും അഴിമതി തെളിയും വരെ ആരും കുറ്റക്കാരാണെന്ന് കരുതാനാവില്ലെന്നും കേരള കോണ്‍ഗ്രസുകള്‍ യോജിക്കണമെന്നും പി സി തോമസ് പറഞ്ഞിരുന്നു. ഇത് പി സി തോമസ് വിഭാഗം മാണി ഗ്രൂപ്പില്‍ ലയിക്കാനൊരുങ്ങുകയാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കാനിടയാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് പി സി തോമസിന്റെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :