ജോര്‍ജ് പാര്‍ട്ടിയെ കരിതേച്ചു കാണിക്കാന്‍ ശ്രമിക്കുന്നു: കേരള കോണ്‍ഗ്രസ് (എം)

  പിസി ജോര്‍ജ് , കേരള കോണ്‍ഗ്രസ് (എം) , ബാര്‍ കോഴ , കെഎം മാണി
കോട്ടയം| jibin| Last Modified ശനി, 24 ജനുവരി 2015 (19:19 IST)
പാര്‍ട്ടിയെ ഒറ്റപ്പെടുത്താനും നേതാക്കളെ കരിതേച്ചു കാണിക്കാനുമാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് ശ്രമിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് (എം). ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ധനമന്ത്രി കെഎം മാണിയുടെ രാജിയെക്കുറിച്ച് പാര്‍ട്ടി ചിന്തിക്കുന്നില്ലെന്നും. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളോട് യോജിപ്പില്ലെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.

ജോസ് കെ മാണി 'പിഞ്ചില' ആണെന്നും കേരള കോണ്‍ഗ്രസില്‍ ഒട്ടേറെ നേതാക്കന്‍‌മാരും എം എല്‍ എമാരും ഉള്ളപ്പോള്‍ ജോസിനെ വിളിച്ചുകൊണ്ടുവന്ന് മന്ത്രിയാക്കേണ്ട കാര്യമില്ലെന്നും പിസി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ജോസ് കെ മാണിക്ക് സിന്ദാബാദ് വിളിക്കാനല്ല താന്‍ കേരള കോണ്‍ഗ്രസിലേക്ക് വന്നതെന്നും ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

ബാര്‍ കോഴ വിവാദത്തില്‍ കഴമ്പില്ലെന്നും ഇതുസംബന്ധിച്ച ചര്‍ച്ചകളെ പുച്ഛിച്ച് തള്ളുന്നു എന്നും കെഎം മാണിയും വ്യക്തമാക്കിയിരുന്നു. പിസി ജോര്‍ജ് നടത്തുന്ന പ്രസ്താവനകളോട് യോജിപ്പില്ലെന്ന് ആന്‍റണി രാജു ഉള്‍പ്പടെയുള്ള കേരള കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :