‘എന്നെ എതിര്‍ക്കുന്നവര്‍ താടിയും നീട്ടി പല്ലുതേക്കാതെ നടക്കുന്ന കപട പരിസ്ഥിതി വാദികള്‍‘

പിസി ജോര്‍ജ്, ഗാഡ്ഗില്‍ റിപ്പൊര്‍ട്ട്, പരിസ്ഥിതി
കൊച്ചി| VISHNU.NL| Last Updated: ബുധന്‍, 27 ഓഗസ്റ്റ് 2014 (18:01 IST)
ഗാഡ്ഗില്‍ റിപ്പൊര്‍ട്ട് വിഷയത്തില്‍ തന്നെ എതിര്‍ക്കുന്നത് കപട പരിസ്ഥിതിവാദികളാണെന്ന പ്രസ്താവനയുമായി പിസി ജോര്‍ജ് രംഗത്ത്. താടിയും നീട്ടി സഞ്ചിയും തൂക്കി പല്ലുതേക്കാതെ നടക്കുന്ന ഇവര്‍ പരിസ്ഥിതിയെ വച്ചാണ് കഞ്ഞി കുടിക്കുന്നതെന്നും ജോര്‍ജ് പരിഹസിച്ചു.

പ്രസ്താവനയും കാര്‍ബണ്‍ ക്രെഡിറ്റ് ഫണ്ടിന്റെ വിഹിതവും കൊണ്ട് കഞ്ഞികുടിക്കുന്ന കുറെ പേരാണ് തന്റെ പരാമര്‍ശത്തെ എതിര്‍ക്കുന്നത്. അല്ലാതെ മനസാക്ഷിയുള്ളവരാരും പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട തന്റെ പരാമര്‍ശത്തെ എതിര്‍ക്കില്ല.

ഈ കപട പരിസ്ഥിതി വാദികളുടെ കാലുവെട്ടുന്ന കാലം അധികം താമസിയാതെ ഉണ്ടാകുമെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ബുദ്ധിമുട്ട് അറിയാതെ, കര്‍ഷകന്റെ വേദനയറിയാതെ, മണ്ണില്‍ പണിയെടുക്കുന്നവന്റെ വേദനയറിയാതെ ഇവരെല്ലാം പ്രസ്താവന കൊണ്ടാണ് ജീവിക്കുന്നതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണെന്നും പി സി ജോര്‍ജ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :