സാമ്പത്തിക പ്രതിസന്ധിക്കിടെ പിസി ജോര്‍ജിന് പതിനഞ്ച് ലക്ഷത്തിന്റെ കാര്‍

  പിസി ജോര്‍ജ് , കാര്‍ , ഇന്നോവ കാര്‍ , സാമ്പത്തിക ഞെരുക്കം
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (16:16 IST)
സാമ്പത്തിക ഞെരുക്കത്തില്‍ നട്ടം തിരിയുബോഴും സര്‍ക്കാര്‍ ധൂര്‍ത്തിന് അറുതിയില്ല. ചീഫ് വിപ്പ് പിസി ജോര്‍ജിന് പതിനഞ്ച് ലക്ഷം രൂപയുടെ ഫുള്‍ ഓപ്ഷന്‍ ഇന്നോവ കാര്‍ വാങ്ങാനാണ് ധനവകുപ്പ് അനുമതി നല്‍കാനൊരുങ്ങുന്നത്.

പിസി ജോര്‍ജിനെ കൂടാതെ നാല് മന്ത്രിമാര്‍ക്ക് കൂടി കാര്‍ വാങ്ങാനുള്ള നിര്‍ദ്ദേശം ധനവകുപ്പിന്റെ പരിഗണനയിലുണ്ട്. കഴിഞ്ഞ മേയില്‍ മന്ത്രിമാര്‍ക്ക് വേണ്ടി അഞ്ച് കാറുകള്‍ സര്‍ക്കാര്‍ വാങ്ങിയിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കയും. അതിക നികുതി സര്‍ക്കാര്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യാന്‍ ഒരുങ്ങുന്ന സമയത്താണ് ധനവകുപ്പിന്റെ പുതിയ നീക്കം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :