യാത്രക്കാരുമായി ജങ്കാര്‍ കടലിലേക്ക് ഒഴുകിപോയി

യാത്രക്കാര്‍,ജങ്കാര്‍,കടല്‍
മലപ്പുറം| vishnu| Last Updated: വ്യാഴം, 24 ജൂലൈ 2014 (12:19 IST)
മലപ്പൂ‍ൂറത്ത്
യാത്രക്കാരും വാഹനങ്ങളും നിറഞ്ഞ ജങ്കാര്‍ നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകിപ്പോയി. കടലിലേക്ക് കിലോമീറ്ററുകള്‍ ഒഴുകിപ്പോയെങ്കിലും
ജങ്കാര്‍ നിയന്ത്രണം വിട്ട് കടലിലൂടെ പോകുന്നതു കണ്ട മീന്‍പിടിത്തന്‍ തൊഴിലാളികള്‍ ബോട്ടുകള്‍ ഉപയോഗിച്ച് ജങ്കാര്‍ കരക്കടുപ്പിക്കുകയായിരുനു.

യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. തിരൂര്‍ പടിഞ്ഞാറേക്കരയില്‍ നിന്നു പൊന്നാനിയിലേക്ക് ഭാരതപ്പുഴയില്‍ഊടെ വരികയായിരുന്നു ജങ്കാര്‍. ഈസമയം നദിയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ജങ്കാര്‍ അഴിമുഖത്തിനടുത്ത് എത്തിയപ്പോള്‍ അതിന്റെ എഞ്ചില്‍ ഓഫായി പോയിരുന്നു.

തുടര്‍ന്ന് ശക്തമായ ഒഴുക്കില്‍പ്പെട്ട ജങ്കാര്‍ ഏഴു കിലോമീറ്റര്‍ ദൂരത്തോളം അറബിക്കടലിലേക്കു പോയെന്നു മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. ചങ്ങാടങ്ങള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയ തട്ടിക്കൂട്ട് ജങ്കാറാണ് ഇവിടെ സര്‍വീസിന് ഉപയോഗിച്ചിരുന്നത്. ഇന്ന് സ്കൂളുകള്‍ക്ക് അവധിയായതിനാല്‍ ജങ്കാറില്‍ പതിവു തിരക്കുണ്ടായിരുന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :