അതിസമ്പന്നരുടെ രാത്രികാല പാര്‍ട്ടികള്‍ നിരീക്ഷിക്കുമെന്ന് പൊലീസ്

കൊച്ചി| Last Modified ചൊവ്വ, 29 ജൂലൈ 2014 (15:00 IST)
അതിസമ്പന്നരുടെ വിവാഹ പാര്‍ട്ടികളും ബര്‍ത്ത്‌ഡേ പാര്‍ട്ടികളും കോര്‍പ്പറേറ്റുകളുടെ രാത്രി പാര്‍ട്ടികളും നിരീക്ഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ്. ഈ പാര്‍ട്ടികളില്‍ മയക്കുമരുന്നും മദ്യവും യഥേഷ്ടം എത്തുന്നുണ്ടെന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

നിയമവിധേയമല്ലാതെ നടക്കുന്ന പാര്‍ട്ടികളൊന്നും ഇനി കൊച്ചിയില്‍ നടക്കില്ലെന്ന് ഡിസിപി ആര്‍ നിഷാന്തിനി പറഞ്ഞു. കൊച്ചിയില്‍ ആഡംബര നൗകകളിലും ഹോട്ടലുകളിലുമായി നിശാ പാര്‍ട്ടികള്‍ നടക്കുന്നത് പതിവാണ്.
പാര്‍ട്ടികളില്‍ അധികവും വ്യവസായികളും സിനിമാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമാണ് ഒരുക്കുന്നത്.

കൊച്ചിയില്‍ ഇന്നലെ പൊലീസ് റെയ്ഡ് ചെയ്ത നൗകയില്‍ നിശാപാര്‍ട്ടി ഒരുക്കിയത് ഒരു പ്രസിദ്ധ സിനിമാ നിര്‍മ്മാതാവായിരുന്നു. ഇയാളുടെ ഫേസ്ബുക്കില്‍ നിന്നാണ് പൊലീസിന് നിശാ പാര്‍ട്ടിയെകുറിച്ചുള്ള വിവരം ലഭിച്ചത്.കൊച്ചിയില്‍ ഡി ജെ പാര്‍ട്ടികള്‍ നടത്തുന്നതിന് ഇയാള്‍ നേതൃത്വം നല്‍കിയിരുന്നു. സിനിമ താരങ്ങളുടെ അപരന്‍മാരെ വെച്ച് ഇയാള്‍ ഡിജെ പാര്‍ട്ടികള്‍ നടത്തിയിരുന്നു. ഇയാള്‍ നടത്തി വന്ന നിശാപാര്‍ട്ടികളില്‍ ചലച്ചിത്ര താരങ്ങളും ചാനല്‍ അവതാരകയും സ്ഥിരം പങ്കാളികളായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :