റിലീസ് ചെയ്ത് രണ്ടാം ദിവസം ‘പാപാനാശം’ ഇന്റര്‍നെറ്റില്‍

കൊച്ചി| JOYS JOY| Last Modified തിങ്കള്‍, 6 ജൂലൈ 2015 (11:55 IST)
മലയാളത്തില്‍ മെഗാഹിറ്റ് ആയിരുന്ന ‘ദൃശ്യം’ സിനിമയുടെ തമിഴ് റീമേക്ക് ‘പാപനാശം’ ത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ ലഭ്യം. കമലഹസന്‍ നായകനായ ചിത്രമായ ‘പാപനാശ’ത്തിന്റെ സംവിധായകന്‍ ജിത്തു ജോസഫ് തന്നെയാണ്.

റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് ചിത്രം നെറ്റില്‍ എത്തിയത്. സബ്‌ടൈറ്റിലോടു കൂടിയാണ് ‘പാപനാശം’ സിനിമയുടെ വ്യാജപതിപ്പ് എത്തിയിരിക്കുന്നത്.

അതേസമയം, വ്യാജ പതിപ്പിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുമെന്ന് ജിത്തു ജോസഫ് പറഞ്ഞു. ഇത് ക്രൂരമായ വിനോദമാണെന്നും സംവിധായകന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :