തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കളെ തഴയുന്നു: യൂത്ത് കോണ്‍ഗ്രസ്

 തദ്ദേശ തെരഞ്ഞെടുപ്പ് , യൂത്ത് കോണ്‍ഗ്രസ് , വിഎം സുധീരന്‍ , ഡീന്‍ കുര്യാക്കോസ്
തിരുവനന്തപുരം| jibin| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (10:34 IST)
തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം യുഡിഎഫില്‍ കീറാമുട്ടിയായി തുടരവെ കടത്തു പ്രതിഷേധവുമായി
യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കു പ്രാതിനിധ്യം ലഭിക്കുന്നില്ല. എല്ലാ തെരഞ്ഞെടുപ്പുകളിലും മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ക്ക് സ്ക്രീനിംഗ് കമ്മിറ്റിയിലും അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് വീതംവയ്പിനിടെ തഴയുന്നതു യുവാക്കളെയാണ്. അര്‍ഹിക്കുന്ന പരിഗണനയാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ഡീന്‍ പറഞ്ഞു. ഇതു സംബന്ധിച്ചു പരാതിയുമായി ഡീന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ കണ്ടു. പ്രശ്നം എത്രയും വേഗത്തില്‍ പരിഹരിക്കണമെന്നു സുധീരനോടു ഡീന്‍ ആവശ്യപ്പെട്ടു. പരാതി ഹൈക്കമാന്‍ഡിനെ ധരിപ്പിക്കാനും യൂത്ത് കോണ്‍ഗ്രസ് ആലോചിക്കുന്നതായാണു റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :