തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍

തിരുവനന്തപുരം| Last Updated: ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (19:02 IST)
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് 2015 സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടത്തും. ഇത്കൂടാതെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഫോട്ടോപതിച്ച വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നാളെ മുതല്‍ ആരംഭിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

ഇത് ആദ്യമായാണ് തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിന് ഫോട്ടോ പതിച്ച വോട്ടര്‍പട്ടിക ഉപയോഗിക്കുന്നത്.

ഇത് കൂടാതെ മുഴുവന്‍ ബൂത്തുകളിലും ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നതായും കമ്മീഷന്‍ അറിയിച്ചു.വാര്‍ഡുകള്‍ പൂര്‍ണമായും പുനര്‍ നിര്‍ണയിക്കുന്നതിനുള്ള സമയമില്ലെന്നാണു കമ്മിഷന്റെ അഭിപ്രായമെങ്കിലും സര്‍ക്കാര്‍ തീരുമാനം അനുസരിച്ചാകും നടപടികള്‍.
രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :