പമ്പയിലേക്ക് കർണാടകയുടെ വക രാജഹംസ ബസ്

പമ്പയിലേക്ക് കര്‍ണ്ണാടകയുടെ രാജഹംസ ബസ്

പമ്പ| Last Modified ശനി, 3 ഡിസം‌ബര്‍ 2016 (13:48 IST)
ശബരിമലയിലേക്കുള്ള കര്‍ണ്ണാടകത്തില്‍ നിന്നുള്ള തിരക്ക് പരിഗണിച്ച് കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ കൂടുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. ബംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്നാണ് നേരിട്ട് പമ്പാ സര്‍വീസ്. എ സി സൌകര്യങ്ങളോടുകൂടിയ ലക്ഷ്വറി ബസായ രാജഹംസയും സര്‍വീസുകളില്‍ ഉള്‍പ്പെടുത്തും.

ഡിസംബര്‍ ഒന്‍പതുമുതല്‍ സര്‍വീസ് നടത്താന്‍ ഇപ്പോള്‍ 9 ബസുകള്‍ക്കാണ് അനുമതി ലഭിച്ചത്. ബംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കും
ഉച്ചയ്ക്ക് ശേഷം രണ്ടേകാലിനുമാണ് പമ്പാ സര്‍വീസ്. മൈസൂരുവില്‍ നിന്ന്
വൈകിട്ട് 5 മണിക്ക് ബസ് പുറപ്പെടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :