പള്ളിവാസൽ റിസോർട്ടിന് സമീപം ഉരുൾപൊട്ടൽ; വിദേശികൾ അടക്കം നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

പള്ളിവാസൽ റിസോർട്ടിന് സമീപം ഉരുൾപൊട്ടൽ; വിദേശികൾ അടക്കം നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

പള്ളിവാസൽ| Rijisha M.| Last Modified വെള്ളി, 10 ഓഗസ്റ്റ് 2018 (11:53 IST)
പള്ളിവാസലിലെ പ്ലംജുഡി റിസോര്‍ട്ടിന് സമീപം ഉരുള്‍പൊട്ടൽ‍. ഇരുൾപൊട്ടലിനെത്തുടർന്ന് റിസോർട്ടിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. റിസോർട്ടിലേക്കുള്ള ഏക വഴിയാണ് പൂര്‍ണമായും ഒലിച്ചു പോയത്. അതുകൊണ്ടുതന്നെ ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന വിദേശികൾക്കടക്കം പുആർത്തേക്ക് ഇറങ്ങാൻ കഴിയാത്ത സാഹചര്യമാണ്.

50 പേരോളമാണ് ഇവിടെ ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതേത്തുടർന്ന് സഹായമഭ്യര്‍ത്ഥിച്ച് സഞ്ചാരികളില്‍ ഒരാള്‍ വീഡിയോ പുറത്തുവിട്ടിട്ടുണ്ടായിരുന്നു. വിനോദ സഞ്ചാരികളെ അവിടെയെത്തിച്ച ഡ്രൈവര്‍മാരാണ് വീഡിയോ പുറത്തുവിട്ടത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഉത്തരവിനെതിരെ റിസോര്‍ട്ട് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലും റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ തന്നെ ആയിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാൽ‍, മേല്‍ക്കോടതിയെ സമീപിച്ച് റിസോര്‍ട്ട് ഉടമകള്‍ അനുകൂല വിധി സമ്പാദിക്കുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :